ബംഗളൂരു: ഒരു ബി.ജെ.പി എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. ബെള്ളാരി കുഡ്ലിഗി എം.എൽ.എ യല്ലപ്പ ഗോപാലകൃഷ്ണയാണ് ബി.ജെ.പി വിട്ടത്. ഉടൻ കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി യോഗത്തിനിടെ അദ്ദേഹം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ തിങ്കളാഴ്ച രാത്രി കണ്ടിരുന്നു.
ചർച്ചക്കു ശേഷമാണ് ബി.ജെ.പി വിടുന്നതായി അറിയിച്ചത്. അതിനിടെ, ജെ.ഡി.എസിന്റെ ഗുബ്ബിയിലെ എം.എൽ.എ ശ്രീനിവാസും പാർട്ടി വിട്ടു. ഉടൻ കോൺഗ്രസിൽ ചേരും. തുമുകുരു ജില്ലയിൽ നിന്നുള്ള ശക്തനായ നേതാവാണ് അദ്ദേഹം. നാലു ബി.ജെ.പി എം.എൽ.എമാർകൂടി ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സൂചനയുണ്ട്. ഇതിനകം നിരവധി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എം.എൽ.എമാർക്ക് നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ പാട്ടിലാക്കുകയാണെന്ന് ബെളഗാവിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തയിടങ്ങളിലെ എം.എൽ.എമാർക്കാണ് സീറ്റ് വാഗ്ദാനം നൽകുന്നതെന്ന് ബൊമ്മൈ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.