കർണാടകയിലെ പൊലീസ്​ സ്​റ്റേഷനിൽ ദലിത്​ യുവാവിന്​ ക്രൂരമർദനം; മൂത്രം കുടിപ്പിച്ചതായും പരാതി

ബംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ പൊലീസ്​ സ്​​റ്റേഷനിൽ ദലിത്​ യുവാവിന്​ ക്രൂര മർദനം. ചോദ്യം ചെയ്യലിനിടെ ക്രൂരമായി മർദിച്ചതായും മൂത്രം കുടിപ്പിച്ചതായും യുവാവായ പുന്നത്ത്​ കർണാടക ഡി.ജി.പി പ്രവീൺ സൂദിന്​ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ നീതി ലഭ്യമാക്കണമെന്നും മനുഷ്യത്വ രഹിതമായ പ്രവർത്തനത്തിന്​ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞമാസം ചിക്കമംഗളൂരുവിലെ ഗോനിബീഡ്​ ​പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. ഗ്രാമത്തിലെ ഒരു യുവതിയോട്​ സംസാരിച്ചുവെന്ന ഗ്രാമവാസികളുടെ വാക്കാലുള്ള പരാതിയിൽ പ്രദേശിക പൊലീസുകാർ യുവാവിനെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിനിടെ മൂത്രം കുടിപ്പിച്ചതായും യുവാവി​െൻറ പരാതിയിൽ പറയുന്നു.

'എന്നെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കെണ്ടുപോയി മർദിച്ചു. എ​െൻറ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയായിരുന്നു. ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു. അല്ലെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു. അതിലൊരാൾ എ​െൻറ ദേഹത്തേക്ക്​ മൂത്രമൊഴിച്ചു. എന്നെ പുറത്തുവിടണമെങ്കിൽ തറയിലെ മൂത്രം നക്കികുടിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു. ഞാൻ അങ്ങനെ ചെയ്​തതിന്​ ശേഷമാണ്​ പുറത്തുവിട്ടത്​. പൊലീസ്​ സ്​റ്റേഷനിൽവെച്ച്​ മർദിക്കുന്നതിനിടെ ദലിത്​ സമുദായത്തെ അതിക്ഷേപിക്കുകയും ചെയ്​തു' -യുവാവ്​ പറഞ്ഞു.

യുവാവി​െൻറ പരാതിയിൽ സ്​റ്റേഷനിലെ ആരോപണവിധേയനായ സബ്​ ഇൻസ്​​പെക്​ടർക്കെതിരെ വകുപ്പുതല അന്വേഷണത്തിന്​ ഉത്തരവിട്ടു. എസ്​​.ഐയെ സ്​​ഥലം മാറ്റിയതായും സംഭവത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Karnataka Dalit youth alleges cops beat him up, made him lick urine inside police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.