ഭൂപരിഷ്​കരണ ബില്ലിൽ പ്രതിഷേധം; കർണാടകയിൽ തിങ്കളാഴ്​ച ബന്ദ്​​

ബംഗളൂരു: പ്രതിപക്ഷത്തി​െൻറയും കർഷകരുടെയും എതിർപ്പ്​ വകവെക്കാതെ യെദിയൂരപ്പ സർക്കാർ ഭൂപരിഷ്​കരണ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച്​ വിവിധ കർഷക സംഘടനകൾ തിങ്കളാഴ്ച കർണാടകയിൽ സംസ്ഥാന വ്യാപക ബന്ദ് നടത്തും. കർണാടകയിലെ പ്രതിപക്ഷമായ കോൺഗ്രസും ജെഡിയുവും മറ്റ് നിരവധി സംഘടനകളും ബന്ദിന്​ പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

തിങ്കളാഴ്​ച പുലർച്ചെ മുതൽ വൈകുന്നേരം ആറ്​ വരെയാണ്​ ബന്ദ്​. നിർബന്ധിതമായി ബന്ദ് നടപ്പാക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി. ഓഫീസുകൾ, ആശുപത്രികൾ, ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ടാക്സികളുടേയും ബസുകളുടേയും സേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി എടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കർഷക വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി ​പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ ബിൽ നിയമസഭയിൽ കീറിയെറിഞ്ഞിരുന്നു. സംസ്​ഥാനത്തെ ബഹുഭൂരിപക്ഷം കർഷകരും പുതിയ ഭൂപരിഷ്​കരണ ​േഭദഗതി നിയമത്തെ അനുകൂലിക്കുന്ന​ില്ലെന്ന്​ കോൺഗ്രസ്​ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ മരണമണിയായാണ്​ ബില്ലിനെ പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ വിശേഷിപ്പിച്ചത്​. കർഷക​െൻറ അവകാശം ഹനിക്കുന്നതാണ്​ ബില്ലെന്ന്​ ജെ.ഡി.എസ്​ നേതാവ്​ എച്ച്​.ഡി. കുമാരസ്വാമി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.