ഭൂപരിഷ്കരണ ബില്ലിൽ പ്രതിഷേധം; കർണാടകയിൽ തിങ്കളാഴ്ച ബന്ദ്
text_fieldsബംഗളൂരു: പ്രതിപക്ഷത്തിെൻറയും കർഷകരുടെയും എതിർപ്പ് വകവെക്കാതെ യെദിയൂരപ്പ സർക്കാർ ഭൂപരിഷ്കരണ ഭേദഗതി ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകൾ തിങ്കളാഴ്ച കർണാടകയിൽ സംസ്ഥാന വ്യാപക ബന്ദ് നടത്തും. കർണാടകയിലെ പ്രതിപക്ഷമായ കോൺഗ്രസും ജെഡിയുവും മറ്റ് നിരവധി സംഘടനകളും ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം ആറ് വരെയാണ് ബന്ദ്. നിർബന്ധിതമായി ബന്ദ് നടപ്പാക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി. ഓഫീസുകൾ, ആശുപത്രികൾ, ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ടാക്സികളുടേയും ബസുകളുടേയും സേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി എടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബിൽ നിയമസഭയിൽ കീറിയെറിഞ്ഞിരുന്നു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കർഷകരും പുതിയ ഭൂപരിഷ്കരണ േഭദഗതി നിയമത്തെ അനുകൂലിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ മരണമണിയായാണ് ബില്ലിനെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്. കർഷകെൻറ അവകാശം ഹനിക്കുന്നതാണ് ബില്ലെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.