റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്. എൻ നാഗമോഹൻ ദാസ് ഹിന്ദു വിരുദ്ധനും രാഷ്ട്ര വിരുദ്ധനും ആണെന്നും സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റിയിലും അദ്ദേഹത്തെ ഉൾപ്പെടുത്തരുതെന്നും ഹിന്ദു ജനജാഗ്രതി സമിതി കർണാടക വക്താവ് മോഹൻ ഗൗഡ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. 2020ൽ പുറത്തിറങ്ങിയ എസ്.സി/എസ്.ടി സംവരണത്തെക്കുറിച്ചുള്ള ജസ്റ്റിസ് ദാസിന്റെ റിപ്പോർട്ട് "വൈദിക തത്ത്വചിന്തയുടെ ആവിർഭാവത്തെ" കുറ്റപ്പെടുത്തി കൊണ്ടുള്ളതാണെന്നും ജസ്റ്റിസ് "ഹിന്ദു വിരുദ്ധൻ" ആണെന്നും ഗൗഡ കുറ്റപ്പെടുത്തി.
ഡെക്കാൻ ഹെറാൾഡ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദുത്വ നേതാവിന്റെ ഗുരുതര ആരോപണങ്ങൾ. ജസ്റ്റിസ് ദാസ് വളരെക്കാലമായി ഒരു "ദേശവിരുദ്ധൻ" ആണെന്ന് ഗൗഡ അഭിമുഖത്തിൽ ആരോപിക്കുന്നു. അടുത്തിടെ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകം ജസ്റ്റിസ് നാഗമോഹൻ ദാസ് പ്രകാശനം ചെയ്തിരുന്നു.
ഇത് കർണാടകയിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തീവ്ര ഹിന്ദുത്വ സംഘടനകൾ പുസ്തക പ്രകാശനത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്മുടെ ശത്രുരാജ്യത്തെ മഹത്വവൽക്കരിക്കുന്ന ഒരു പുസ്തകം പുറത്തിറക്കാൻ അദ്ദേഹത്തിന് എങ്ങനെ സമ്മതിക്കാനാകും? വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് ഹിന്ദു മതത്തെ അപമാനിക്കുന്ന ശീലമുണ്ടെന്നും ഗൗഡ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.