ബംഗളൂരു: കർണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷണ ഒാർഡിനൻസ് ജനുവരി 18ന് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അനധികൃത ബീഫ് വിൽപനയുടെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വിജയപുര സ്വദേശി സിക്കന്ദർ സാബ് രാജാസാബ് ബെഹാരി (35) ആണ് അറസ്റ്റിലായത്. റെയിൽവേ ട്രാക്കിന് സമീപം സ്വകാര്യ ഷെഡിൽ ബീഫ് വിൽക്കുന്നതിനിടെ യുവാവിനെ യെലഗൂർ പൊലീസ് പിടികൂടുകയായിരുന്നുവെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു. വിവാദ നിയമം നടപ്പായ ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണ് വിജയപുരയിലേത്.
രഹസ്യ വിവരത്തെ തുടർന്ന് യെലഗൂർ എസ്.െഎ രേണുക ജാക്കനൂരിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ കൈയോടെ പിടികൂടുകയായിരുെന്നന്ന് മന്ത്രി ചൗഹാെൻറ ഒാഫിസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു. വിഷയത്തിൽ പൊലീസ് അതിവേഗം നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. യുവാവിെൻറ കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു കന്നുകാലികളെ യെലഗൂർ ഗോശാലയിലേക്ക് മാറ്റി. ഗോവധ നിരോധന-കന്നുകാലി സംരക്ഷണ ഭേദഗതി നിയമപ്രകാരം പശു, പശുക്കിടാവ്, കാള, 13 വയസ്സിൽ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതും വിൽക്കുന്നതിനുമാണ് നിരോധനം. കന്നുകാലികളെ കടത്തുന്നതും ഇറച്ചി കയറ്റുമതി-ഇറക്കുമതി ചെയ്യുന്നതും നിരോധന പരിധിയിൽ വരും. നിയമം ലംഘിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷം വരെ തടവും അരലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
ജനുവരി അഞ്ചിന് വിവാദ ഒാർഡിനൻസിന് ഗവർണർ വാജുഭായി വാല അനുമതി നൽകിയതിന് പിന്നാലെ ചിക്കമകളൂരുവിൽ കന്നുകാലി കടത്തിന് ദാവൻകരെ സ്വദേശി ആബിദലിയെ ജനുവരി എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. ദാവൻകരെയിൽനിന്ന് മംഗളൂരുവിലേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നതിനിടെ ശൃംഗേരിയിൽവെച്ച് ഗോസംരക്ഷകൾ തടയുകയായിരുന്നു. തുടർന്ന് ശൃംഗേരി പൊലീസ് അറസ്റ്റ് രേഖെപ്പടുത്തിയെങ്കിലും നിയമം നടപ്പാവാത്തതിനാൽ 1962ലെ കർണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷണ നിയമ പ്രകാരമാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ജനുവരി 18 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നതെന്ന് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഹൈകോടതിയിൽ കഴിഞ്ഞദിവസം സർക്കാർ മറുപടി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.