ബംഗളൂരു: കർണാടകയിലെ നഴ്സിങ് കോളജുകളെ ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറ (െഎ.എൻ.സി) പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറിലെ മറുവിഭാഗം സുപ്രീംകോടതിയെ സമീപിക്കും. െഎ.എൻ.സി അംഗീകാരം ആവശ്യപ്പെടുന്ന നഴ്സിങ് കോളജുകളുടെ മാനേജ്മെൻറുകളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി മലയാളികളുടെ നേതൃത്വത്തിൽ കർണാടക പ്രൈവറ്റ് മാനേജ്മെൻറ് ആൻഡ് സ്റ്റുഡൻറ്സ് വെൽഫെയർ അസോസിയേഷൻ എന്നപേരിൽ പുതിയ സംഘടന രൂപവത്കരിക്കാനും നീക്കം നടക്കുന്നുണ്ട്. മുമ്പും െഎ.എൻ.സി പട്ടികയിൽനിന്ന് കർണാടകയിലെ മുഴുവൻ നഴ്സിങ് കോളജുകളുടെയും പേര് നീക്കിയിരുന്നു. തുടർന്ന് വിദ്യാർഥികളെ അണിനിരത്തി മാനേജ്മെൻറുകളിലെ ഒരുവിഭാഗം നടത്തിയ സമരത്തെ തുടർന്നാണ് െഎ.എൻ.സി ലിസ്റ്റ് പുനഃസ്ഥാപിച്ചത്. അന്ന് സമരത്തിന് നേതൃത്വം നൽകിയ മലയാളികളടക്കമുള്ള മാനേജ്മെൻറുകളും വിദ്യാർഥികളുമാണ് പുതിയ സംഘടന രൂപവത്കരിക്കുന്നത്.
കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിെൻറ അംഗീകാരം മാത്രം മതിയെന്ന് വാദിക്കുന്ന മാനേജ്മെൻറുകളും െഎ.എൻ.സിയുടെ അംഗീകാരം വേണമെന്ന് ആവശ്യപ്പെടുന്ന മാനേജ്മെൻറുകളും കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. കർണാടകയിലെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിെൻറയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും അംഗീകാരം മാത്രം മതിയെന്ന കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവാണ് കേസിനാധാരം. കഴിഞ്ഞ മേയ് 17നാണ് വിവാദ ഉത്തരവിറക്കിയത്. ഇതേതുടർന്ന് കർണാടകയിലെ മുഴുവൻ നഴ്സിങ് കോളജുകളുടെയും അംഗീകാരം ഐ.എൻ.സി എടുത്തുകളയുകയായിരുന്നു. െഎ.എൻ.സി അംഗീകാരം ആവശ്യമില്ലെന്ന് വാദിക്കുന്ന മാനേജ്മെൻറുകൾ അവസാനമായി സുപ്രീംകോടതി സിംഗിൾബെഞ്ചിൽനിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു. കർണാടകയിലെ വിദ്യാർഥികളിൽ 70 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇതിൽ നല്ലൊരുഭാഗം മലയാളികളുമാണ്. ഐ.എൻ.സി അംഗീകാരമില്ലാത്ത കോളജുകളിൽനിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യാനാവില്ലെന്നതാണ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.