പഴവ്യാപാരത്തിലെ 'മുസ്‍ലിം കുത്തക' അവസാനിപ്പിക്കണമെന്ന് ഹിന്ദു ജനജാഗൃതി സമിതി

ഹലാൽ മാംസം നിരോധിക്കണം, ബാങ്ക് വളിക്കുമ്പോൾ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എതിർക്കണം എന്നിവക്ക് ശേഷം കർണാടകയിൽ മുസ്‍ലിംകൾക്കെതിരെ പുതിയ വിദ്വേഷ നീക്കവുമായി ഹിന്ദുത്വ തീവ്രവാദികൾ. പഴക്കച്ചവടത്തിലെ "മുസ്ലിംകളുടെ കുത്തക" അവസാനിപ്പിക്കണം എന്ന വിചിത്ര ആവശ്യവുമായാണ് ഹിന്ദുത്വ സംഘടന നിലവിൽ രംഗത്തുവന്നിരിക്കുന്നത്. കർണാടകയിലെ ഹിന്ദു ജനജാഗൃതി സമിതിയുടെ കോർഡിനേറ്റർ ചന്ദ്രു മോഗർ ആണ് പഴവിപണിയിലെ മുസ്‍ലിം കുത്തക അവസാനിപ്പിക്കാൻ ഹിന്ദുക്കൾ കൂടുതലായി പഴവ്യാപാര മേഖലയിലേക്ക് കടക്കണം എന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ആഹ്വാനം മുഴക്കിയിരിക്കുന്നത്.

ഹിന്ദു കച്ചവടക്കാരിൽ നിന്ന് പഴങ്ങൾ വാങ്ങാൻ ഹിന്ദുക്കളോട് ഇയാൾ അഭ്യർത്ഥിച്ചു. "പഴക്കച്ചവടത്തിൽ മുസ്ലീങ്ങളുടെ കുത്തകയുണ്ട്. അവർ പഴങ്ങളും റൊട്ടിയും വിൽക്കുന്നതിന് മുമ്പ് തുപ്പുന്നതും ഞങ്ങൾ കാണുന്നു" -ചന്ദ്രു മൊഗർ പറഞ്ഞു. ഈ മുസ്‍ലിം ബിസിനസുകാർ 'ജിഹാദ് തുപ്പുകയാണ്' എന്നും ഇയാൾ പറഞ്ഞു.

"പഴക്കച്ചവടത്തിൽ മുസ്ലീങ്ങളുടെ കുത്തക അവസാനിപ്പിക്കാൻ സഹായിക്കാൻ എല്ലാ ഹിന്ദുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഹിന്ദു കച്ചവടക്കാരിൽ നിന്ന് മാത്രം പഴങ്ങൾ വാങ്ങാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു" -മൊഗർ പറഞ്ഞു.

ഹിന്ദു വലതുപക്ഷ നേതാവ് പ്രശാന്ത് സംബർഗിയും മുസ്ലീം പഴക്കച്ചവടക്കാരെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടു.

"കഠിനാധ്വാനം ചെയ്യുന്നത് ഹിന്ദു കർഷകരാണ്, ആനുകൂല്യങ്ങൾ ഇടനിലക്കാരനായ മുസ്ലീം കച്ചവടക്കാരനാണ്. ഈ ബിസിനസ് സൈക്കിളിനെക്കുറിച്ച് ഞങ്ങൾ ഗവേഷണം നടത്തി. ഹിന്ദു കർഷകൻ അസംഘടിത പ്രത്യേക വിഭാഗത്തോട് കരുണ കാണിക്കുന്നുവെന്ന് മനസ്സിലാക്കി. ബിസിനസിലെ ഈ ഇടനിലക്കാരനെ നീക്കം ചെയ്യുന്നതിനായി ഞങ്ങൾ ഒരു കാമ്പയിൻ സൃഷ്ടിച്ചിട്ടുണ്ട്" -പ്രശാന്ത് സംബർഗി പറഞ്ഞു.

കച്ചവടത്തിന് വലിയ വിപണിയുണ്ടെന്നും ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് അവരുടെ വിളവിന് ന്യായമായ വില ലഭിക്കുമെന്നും കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അയാൾ പറഞ്ഞു.

Tags:    
News Summary - Karnataka outfits call for end of 'Muslim monopoly' in fruit business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.