ക്ലാസ്സ് മുറികളിൽ പ്രവർത്തകർക്ക് ആയുധപരിശീലനം നൽകി ബജ്രംഗ്ദൽ, സംഘടന നേതാക്കൾക്കെതിരെ പ്രതിഷേധം

ന്യൂ ഡൽഹി: കർണ്ണാടകയിൽ ക്ലാസ്സ് മുറികളിൽ പ്രവർത്തകരെ എയർഗണ്ണും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരിശീലനം നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. കുടക് ജില്ലയിലെ സായ് ശങ്കർ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്ന 'ശൗര്യ പ്രശിക്ഷണ വർഗ'ത്തിന്‍റെ ക്യാമ്പിലാണ് ബജ്രംഗ്ദൽ പ്രവർത്തകർ ആയുധപരിശീലനം നൽകിയത്. 400ഓളം പേർ പങ്കെടുത്തുവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബജ്രംഗ്ദൽ പ്രവർത്തകൻ ശക്ലേഷ്പുര, വി. എച്.പി പ്രവർത്തകൻ കൃഷ്ണമൂർത്തി, വിരാജ്പേട്ട് എം.എൽ.എ കെ.ജി. ബൊപ്പയ്യ, മടിക്കേരി എം.എൽ. എ അപ്പാച്ചുരഞ്ജൻ, എം.എൽ.സി സുജ കുശലപ്പ, എന്നിവർക്കെതിരെ കർണ്ണാടക പൊലിസ് കേസെടുത്തു.

വർഷങ്ങളായി ഇതേ സ്ഥലത്ത് തന്നെയാണ് 'പ്രശിക്ഷണ വർഗ'ത്തിന്‍റെ പരിശീലനം നടത്തിയിരുന്നത്. പരിശീലനത്തിനായി നൽകിയ ട്രൈടന്‍റുകൾ മൂർച്ചയുള്ളതായിരുന്നില്ല എന്നും ആയുധങ്ങ‍ളേ നൽകിയിട്ടില്ല എന്നും പ്രവർത്തകർ വാദിക്കുന്നു.

അനുമതിയില്ലാതെ നടത്തിയ ക്യാമ്പിനെ കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ് അധികൃതരും അറിഞ്ഞതെന്ന് ദി ക്വിന്‍റ് എന്ന വാർത്താമാധ്യമത്തോട് പൊലിസ് പറഞ്ഞു. സംഭവത്തെ മുൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. "ആയുധപരിശീലനം രാജ്യത്തിന്‍റെ നിയമത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഇവിടുത്തെ സർക്കാർ എന്തുചെയ്യുകയാണ്?" - സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Karnataka: Outrage as Bajrang Dal Allegedly Conducts Weapons Training at Educational Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.