ബംഗളൂരു/ഭോപാൽ: ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുന്ന വിമത എം.എൽ.എമാരെ കാണാനെത്തിയ മ ധ്യപ്രദേശ് മന്ത്രിമാർക്ക് കർണാടക പൊലീസിെൻറ മർദനം. മധ്യപ്രദേശിലെ കമൽനാഥ് സ ർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിക്കൊപ്പം ചേർന്ന ആറു മന്ത്രിമാരടക്കം 19 എം.എൽ.എമാരാ ണ് ബംഗളൂരു ദേവനഹള്ളിയിലെ റിസോർട്ടിൽ കഴിയുന്നത്. ഇവരെ അനുനയിപ്പിക്കാനെത്തിയ മന്ത്രിമാരായ ജിതു പട്വാരി, ലഗൻ സിങ് എന്നിവരെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മന്ത്രി റിസോർട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞ പൊലീസ് അദ്ദേഹത്തെ പിടിച്ചുതള്ളുന്നതിെൻറയും തുടർന്ന് തമ്മിൽ രൂക്ഷമായ വാഗ്വാദം അരങ്ങേറുന്നതിെൻറയും വിഡിയോ ദൃശ്യം കോൺഗ്രസ് പുറത്തുവിട്ടു. കസ്റ്റഡിയിലെടുത്ത മന്ത്രിമാരെ പിന്നീട് പൊലീസ് വിട്ടയച്ചു.
റിസോർട്ടിൽ കഴിയുന്ന മധ്യപ്രദേശ് എം.എൽ.എമാർ പൊലീസ് സംരക്ഷണം തേടി കഴിഞ്ഞ ദിവസം കർണാടക ഡി.ജി.പിക്ക് കത്തു നൽകിയിരുന്നു. എന്നാൽ, രാജിവെച്ച വിമത എം.എൽ.എമാർ കോൺഗ്രസിലേക്ക് മടങ്ങാൻ തയാറാണെന്നും അവരെ ബി.ജെ.പി റിസോർട്ടിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപിച്ച കോൺഗ്രസ്, എം.എൽ.എമാരെ വിട്ടയച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞു.
അതിനിടെ, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച 22 കോൺഗ്രസ് എം.എൽ.എമാരോട് ഹാജരാവാൻ നിയമസഭ സ്പീക്കർ എൻ.പി. പ്രജാപതിയുടെ നോട്ടീസ്. സ്വമേധയാ ആണോ സമ്മർദംമൂലമാണോ രാജിയെന്ന് വെള്ളിയാഴ്ച തനിക്കു മുന്നിലെത്തി വ്യക്തമാക്കാനാണ് നിർദേശം.
നോട്ടീസ് ലഭിച്ചവരിൽ ആറു മന്ത്രിമാരും ഉൾപ്പെടും. മാർച്ച് 16ന് സഭയിൽ വിശ്വാസവോട്ട് തേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 15 മാസം പ്രായമായ സർക്കാർ ന്യൂനപക്ഷമായെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്ന 16ന് വിശ്വാസവോട്ടിന് ഗവർണറോട് അഭ്യർഥിക്കുമെന്നും ബി.ജെ.പി ചീഫ് വിപ്പ് നേരാത്തം മിശ്ര അറിയിച്ചു.
വിശ്വാസവോട്ടെടുപ്പിന് തങ്ങൾ തയാറാണെന്നും എന്നാൽ, 22 എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തീർപ്പുണ്ടായിട്ടുമതി ഇതെന്നുമാണ് കോൺഗ്രസ് പറയുന്നത്.
എം.എൽ.എമാരുടെ രാജി സ്വീകരിക്കുകയാണെങ്കിൽ സഭയുടെ അംഗബലം 206 ആകും. കോൺഗ്രസിന് 92, ബി.ജെ.പിക്ക് 107. കേവല ഭൂരിപക്ഷത്തിന് 104 പേരുടെ പിന്തുണ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.