മംഗളൂരു: മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ബെലഗാവി ജില്ലയിലെ നിപനി മുനിസിപ്പൽ കോർപറേഷനിൽ ദേശീയപതാകയുടെ കൂടെ കാവിക്കൊടി കെട്ടാൻ ശ്രമം. ഇന്ന് സ്വാതന്ത്ര്യ ദിന ആഘോഷ വേളയിലാണ് സംഭവം. ദേശീയ പതാക ഉയർത്തിയ കൊടിമരത്തിൽ കാവിക്കൊടി കൂടി കെട്ടാൻ എൻ.സി.പി പിന്തുണയോടെ വിജയിച്ച കൗൺസിലർമാർ ശ്രമിക്കുകയായിരുന്നു.
മുൻ മന്ത്രി കൂടിയായ ബി.ജെ.പി നേതാവ് നിപനി മണ്ഡലം എം.എൽ.എ ശശികല ജൊല്ലെ ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ എൻ.സി.പി പിന്തുണയുള്ള കൗൺസിലർമാരായ വിനായക വഡെ, സഞ്ജയ് സൻഗാവ്കർ എന്നിവർ കാവിക്കൊടിയുമായി എത്തുകയായിരുന്നു. ദേശീയ പതാക ഉയർത്തിയ കൊടി മരത്തിൽ അതും കൂടി കെട്ടാൻ തുനിഞ്ഞ ഇരുവരേയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോർപറേഷൻ കൂടി ഉൾപ്പെട്ട നിപനി മണ്ഡലത്തിൽ എൻ.സി.പിയുടെ ഉത്തം റാവു സാഹെബിനെ 7,292 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ബി.ജെ.പിയുടെ ശശികല എം.എൽ.എയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.