ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) ഈ മാസം അവസാന വാരം 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവതി ക്ലബ് ക്ലാസ് 2.0 ബസുകൾകൂടി നിരത്തിലിറക്കും. 1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. കെ.എസ്.ആർ.ടി.സിക്ക് ആകെ 443 ആഡംബര ബസുകളാണുള്ളത്, ശക്തമായ ഹാലൊജൻ ഹെഡ്ലൈറ്റുകൾ, ഡേ റണ്ണിങ് ലൈറ്റുകൾ, പുതിയ പ്ലഷ് ഇന്റീരിയറുകൾ, എക്സ്റ്റീരിയർ സ്കാൻഡിനേവിയൻ ഡിസൈൻ എന്നിവയുള്ളതാണ് പുതിയ ബസുകൾ.
എയ്റോഡൈനാമിക് ഡിസൈൻ കാരണം മികച്ച ഇന്ധനക്ഷമതയുമുണ്ട്. നീളം കൂടിയ ബസായതിനാൽ സീറ്റുകൾക്കിടയിൽ കൂടുതൽ സ്ഥലവും ഹെഡ്റൂമും ഉണ്ട്. എയർ കണ്ടീഷൻ, ഫയർ അലാറം, പ്രൊട്ടക്ഷൻ സിസ്റ്റം തുടങ്ങിയവയും ന്യൂ ജനറേഷൻ മൊബൈൽ ചാർജിങ് പോയന്റും സജ്ജീകരിച്ചിരിട്ടുണ്ട്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, കെ.എസ്.ആർ.ടി.സി ചെയർമാൻ ശ്രീനിവാസ്, വൈസ് ചെയർമാൻ മുഹമ്മദ് റിസ്വാൻ നവാബ്, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ അൻബു കുമാർ എന്നിവർ ഹോസ്കോട്ടിനടുത്തുള്ള വോൾവോ ബസ് നിർമാണ ഫാക്ടറിയിലെത്തി ഈ പുതിയ ബസുകൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.