ചിത്രം: പി. സന്ദീപ്

സഹായം ഏകോപിപ്പിക്കാൻ രണ്ടു ഐ.എ.എസ് ഓഫിസർമാരെ അയച്ച് കർണാടക

ബംഗളൂരു: വയനാട്ടിലെ മുണ്ട​ക്കൈ, ചൂരൽമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കർണാടക സർക്കാറിന്റെ രക്ഷാപ്രവർത്തനങ്ങളും മറ്റു സഹായങ്ങളും ഏകോപിപ്പിക്കാൻ രണ്ടു മലയാളി ഐ.എ.എസ് ഓഫിസർമാരെ നിയോഗിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഇതു സംബന്ധിച്ച് വാർത്ത കുറിപ്പ് പുറത്തിറക്കി. സീനിയർ ഐ.എ.എസ്. ഓഫിസർ ഡോ.പി.സി. ജാഫർ, ഡോ. ദിലീഷ് ശശി എന്നിവരെയാണ് വയനാട്ടിലേക്ക് അയക്കുന്നത്.

ഡോ.പി.സി ജാഫർ കോഴിക്കോട് ആവിലോറ സ്വദേശിയും ഡോ. ദിലീഷ് ശശി കോട്ടയത്തുനിന്നുള്ള ഐ.എ.എസ് ഓഫിസറുമാണ്. 

Tags:    
News Summary - Karnataka sends two IAS officers to coordinate aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.