പ്രീതി സുദാൻ

മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാൻ യു.പി.എസ്‌.സി ചെയർപേഴ്‌സൺ

ന്യൂഡൽഹി: മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനെ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്‌.സി) ചെയർപേഴ്‌സണായി നിയമിച്ചു. ഓഗസ്റ്റ് ഒന്നിന് യു.പി.എസ്‌.സി ചെയർപേഴ്‌സണായി ചുമതലയേൽക്കും.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2029വരെ കാലാവധിയുള്ള മനോജ് സോണി രാജിവച്ച് ആഴ്ചകൾക്ക് ശേഷമാണ് അവരെ നിയമിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള പ്രൊബേഷണറി ഐ.എ.എസ് ഓഫീസർ പൂജ ഖേദ്കറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിലാണ് മുൻ ചെയർമാന്റെ രാജി.

1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പ്രീതി സുദാൻ. 2025 ഏപ്രിൽ 29 വരെ കാലാവധി ഉണ്ടാകും. പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പ്രീതി സുദാന്റെ നിയമനം. 

Tags:    
News Summary - Former Union Health Secretary Preeti Sudan UPSC Chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.