നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക; അതിർത്തി ഗ്രാമങ്ങളിൽ ചെക്ക് പോസ്റ്റ്

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. കേ​ര​ള​വും മ​ഹാ​രാ​ഷ്ട്ര​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ക​ർ​ണാ​ട​ക ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ പ​റ​ഞ്ഞു. അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് കീ​ഴി​ലാ​കും ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ക്കു​ക.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് ക​ർ​ണാ​ട​ക​യും സ​മാ​ന രീ​തി​യി​ലേ​ക്ക്​ എ​ത്തി​യ​തെ​ന്ന്​ ര​ണ്ടു കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ​യും വ്യ​ക്ത​മാ​യ​താ​ണ്.

അ​യ​ൽ സം​സ്ഥാ​ന​ത്തെ ഗ്രാ​മ​ങ്ങ​ളു​മാ​യി വ്യാ​പാ​ര പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന ഗ്രാ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. അ​തി​ർ​ത്തി പ്ര​ദേ​ശം വ​ലു​താ​യ​തി​നാ​ൽ നി​ല​വി​ൽ പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന. ഗ്രാ​മീ​ണ ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് പൊ​ലീ​സി​ന് ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​നി​യൊ​രു ലോ​ക്ക് ഡൗ​ൺ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്നും കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ജ​ന​പി​ന്തു​ണ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Karnataka to tighten restrictions Check post in border villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.