മംഗളൂരു: കർണാടകയിലെ സുള്ളിയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. ജില്ലാ സെക്രട്ടറി പ്രവീൺ നട്ടാർ ആണ് കൊല്ലപ്പെട്ടത്. കേരളാ രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്.
പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ നട്ടാർ തന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കട പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്നംഗ സംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രവീൺ മരിച്ചു.
മാസങ്ങൾക്ക് മുമ്പ് മംഗളൂരുവിൽ നടന്ന കൊലപാതകത്തിന്‍റെ പ്രതികാരമാണോ പ്രവീണിന്‍റെ വധത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. പ്രാദേശിക ഗൂണ്ടാസംഘത്തിൽപ്പെട്ടവരാണ് അക്രമികളെന്നാണ് പ്രാഥമിക നിഗമനം.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.