കർതാർപുർ ഇടനാഴി: ആദ്യദിനം മൻമോഹൻ എത്തും; തീർഥാടകനായി

ന്യൂ​ഡ​ൽ​ഹി/​ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട ​ന ച​ട​ങ്ങി​ൽ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സി​ങ്​ പ​​ങ്കെ​ടു​ക്കി​ല്ല. എ​ന്നാ​ൽ, ന​വം​ബ​ർ ഒ​മ്പ​തി​ ന്​ ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി തു​റ​ന്നു​കൊ​ടു​ക്കു​േ​മ്പാ​ൾ പാ​കി​സ്​​താ​നി​ലെ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക് കാ​ൻ തീ​ർ​ഥാ​ട​ക​നാ​യി അ​ദ്ദേ​ഹ​മു​ണ്ടാ​കു​മെ​ന്ന്​ മ​ൻ​മോ​ഹ​ൻ​സി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മ​ൻ​മോ​ഹ​ൻ​സി​ങ്​ സാ​ധാ​ര​ണ​ക്കാ​ര​നാ​യി പ​​ങ്കെ​ടു​ക്കു​മെ​ന്ന​ും അ​ദ്ദേ​ഹം ത​​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യും പാ​കി​സ്​​താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ്​​മൂ​ദ്​ ഖു​റേ​ഷി ശ​നി​യാ​ഴ്​​ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചി​രു​ന്നു. പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പാ​കി​സ്​​താ​നി​ലെ സി​ഖ്​ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ആ​ദ്യ​സം​ഘം പോ​കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം മ​ൻ​മോ​ഹ​ൻ സി​ങ്ങു​മു​ണ്ടാ​കും. സം​ഘം അ​തേ ദി​വ​സം​ത​ന്നെ മ​ട​ങ്ങും.

പാ​കി​സ്​​താ​​െൻറ ഭാ​ഗ​ത്തു​ള്ള ഇ​ട​നാ​ഴി പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നാ​ണ്​ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. വി​സ​യി​ല്ലാ​തെ ഒ​രു ദി​വ​സം 5000 തീ​ർ​ഥാ​ട​ക​ർ​ക്ക്​ സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. അ​തേ​സ​മ​യം, തീ​ർ​ഥാ​ട​ക​ർ 20 ഡോ​ള​ർ വീ​തം ഫീ​സ്​ ന​ൽ​ക​ണ​മെ​ന്ന്​ പാ​കി​സ്​​താ​ൻ ഉ​പാ​ധി മു​ന്നോ​ട്ടു​വെ​ച്ച​തി​നാ​ൽ ഞാ​യ​റാ​ഴ്​​ച ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങാ​നാ​യി​ല്ല. ഫീ​സ്​ ചു​മ​ത്തു​ന്ന​ത്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ 10,000 തീ​ർ​ഥാ​ട​ക​ർ​ക്കു​വ​രെ​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം.

ക​ർ​താ​ർ​പു​ർ സ​ന്ദ​ർ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​സം​ഘ​ത്തോ​ടൊ​പ്പം പ്രോ​​ട്ടോ​കോ​ൾ ഓ​ഫി​സ​ർ​ക്ക്​ വ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ങ്ങ​ളി​ൽ പാ​കി​സ്​​താ​ൻ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചാ​ൽ 10,000 തീ​ർ​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ പാ​കി​സ്​​താ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി​യു​ടെ ഇ​ന്ത്യ​യു​ടെ ഭാ​ഗ​​െ​ത്ത ഉ​ദ്​​ഘാ​ട​നം ന​വം​ബ​ർ എ​ട്ടി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ക്കും.

Tags:    
News Summary - kartarpur corridor; manmohan singh will reach as a devotee -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.