കർതാർപുർ ഇടനാഴി: ആദ്യദിനം മൻമോഹൻ എത്തും; തീർഥാടകനായി
text_fieldsന്യൂഡൽഹി/ഇസ്ലാമാബാദ്: പാകിസ്താനിൽ കർതാർപുർ ഇടനാഴിയുടെ ഔപചാരിക ഉദ്ഘാട ന ചടങ്ങിൽ മുൻപ്രധാനമന്ത്രി മൻമോഹൻസിങ് പങ്കെടുക്കില്ല. എന്നാൽ, നവംബർ ഒമ്പതി ന് കർതാർപുർ ഇടനാഴി തുറന്നുകൊടുക്കുേമ്പാൾ പാകിസ്താനിലെ ഗുരുദ്വാര സന്ദർശിക് കാൻ തീർഥാടകനായി അദ്ദേഹമുണ്ടാകുമെന്ന് മൻമോഹൻസിങ്ങുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കർതാർപുർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ മൻമോഹൻസിങ് സാധാരണക്കാരനായി പങ്കെടുക്കുമെന്നും അദ്ദേഹം തെൻറ ക്ഷണം സ്വീകരിച്ചതായും പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ശനിയാഴ്ച മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ നേതൃത്വത്തിലാണ് പാകിസ്താനിലെ സിഖ് തീർഥാടനകേന്ദ്രത്തിലേക്ക് ആദ്യസംഘം പോകുന്നത്. ഇവരോടൊപ്പം മൻമോഹൻ സിങ്ങുമുണ്ടാകും. സംഘം അതേ ദിവസംതന്നെ മടങ്ങും.
പാകിസ്താെൻറ ഭാഗത്തുള്ള ഇടനാഴി പ്രധാനമന്ത്രി ഇംറാൻ ഖാനാണ് തുറന്നുകൊടുക്കുന്നത്. വിസയില്ലാതെ ഒരു ദിവസം 5000 തീർഥാടകർക്ക് സന്ദർശിക്കാനാണ് അനുമതിയുള്ളത്. അതേസമയം, തീർഥാടകർ 20 ഡോളർ വീതം ഫീസ് നൽകണമെന്ന് പാകിസ്താൻ ഉപാധി മുന്നോട്ടുവെച്ചതിനാൽ ഞായറാഴ്ച ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങാനായില്ല. ഫീസ് ചുമത്തുന്നത് പുനഃപരിശോധിക്കണമെന്നും പ്രത്യേക സന്ദർഭങ്ങളിൽ 10,000 തീർഥാടകർക്കുവരെ പ്രവേശനം അനുവദിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.
കർതാർപുർ സന്ദർശിക്കുന്ന തീർഥാടകസംഘത്തോടൊപ്പം പ്രോട്ടോകോൾ ഓഫിസർക്ക് വരാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയങ്ങളിൽ പാകിസ്താൻ മറുപടി നൽകിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചാൽ 10,000 തീർഥാടകരെ പ്രവേശിപ്പിക്കാവുന്ന കാര്യം പരിഗണിക്കാമെന്ന് പാകിസ്താൻ നേരത്തേ പറഞ്ഞിരുന്നു. കർതാർപുർ ഇടനാഴിയുടെ ഇന്ത്യയുടെ ഭാഗെത്ത ഉദ്ഘാടനം നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.