ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിെൻറ അറസ്റ്റ് അടുത്തയാഴ്ച തുടങ്ങുന്ന പാർലമെൻറ് സേമ്മളനത്തിൽ പ്രതിപക്ഷത്തെ നേരിടാൻ സർക്കാറിന് ആയുധമാണ്. പൊതുമേഖല ബാങ്കുകളിലെ വായ്പ തട്ടിപ്പ്, നീരവ് മോദിയുടെ രക്ഷപ്പെടൽ എന്നിവ അഴിമതിയുമായി മോദിസർക്കാർ സന്ധിചെയ്യുന്നതിന് തെളിവായി ചൂണ്ടിക്കാട്ടാൻ കോൺഗ്രസിനും മറ്റും മികച്ച ആയുധമാണ്.
എന്നാൽ, മുൻ സർക്കാറിെൻറ കാലത്തെ ധനമന്ത്രിയുടെ ഇടപാടുകൾ ഉയർത്തിക്കാട്ടി ബി.ജെ.പി നേരിടും. അതുകൊണ്ടുതന്നെ, കാർത്തിയുടെ അറസ്റ്റ് രാഷ്ട്രീയപ്രതികാരവും ചിദംബരത്തെ ലക്ഷ്യംവെച്ചുള്ള നീക്കവുമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തനിക്കെതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് കാർത്തി ചിദംബരം കുറ്റപ്പെടുത്തി.
അഴിമതി നിറഞ്ഞ ഭരണത്തെക്കുറിച്ച ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാൻ കണ്ടെത്തിയ ഉപായമാണ് അറസ്റ്റെന്ന് കോൺഗ്രസ് ആേരാപിച്ചു. ഇങ്ങനെ ചെയ്യുന്നുവെന്നു കരുതി, സർക്കാറിെൻറ അഴിമതി പുറത്തുകൊണ്ടുവരുന്നതിൽനിന്ന് കോൺഗ്രസ് പിന്നാക്കം പോവില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണെന്ന് ആരും കരുതരുതെന്ന് ബി.ജെ.പി നേതാവ് സാംബിത് പാത്ര തിരിച്ചടിച്ചു. കാർത്തിയുടെ അറസ്റ്റ് വലിയ നേട്ടമാണെന്നാണ് ചിദംബരത്തിെൻറ ബദ്ധശത്രുകൂടിയായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. സി.ബി.െഎ ഒത്തിരി സമയം നൽകിയെങ്കിലും സഹകരിക്കാതെ മുന്നോട്ടുപോവുകയാണ് കാർത്തി ചിദംബരം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.