'നമുക്ക് ഭക്ഷണം തരുന്നവര്‍ റോഡില്‍ പ്രതിഷേധിക്കുകയാണ്, അവരെ മറക്കരുത്' കര്‍ഷകര്‍ക്ക് പിന്തുണയുമായി നടൻ കാര്‍ത്തി

ചെന്നൈ: കർഷക സമരത്തിന് പിന്തുണയുമായി തമിഴ് നടൻ കാർത്തി. 'നമ്മുടെ കർഷകരെ മറക്കരുത്' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുണയുമായി എത്തിയത്. തങ്ങളുടെ കൃഷിയിടങ്ങളില്‍ അധ്വാനിച്ച്, ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു.

'കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യം, പ്രകൃതി ദുരന്തങ്ങൾ, അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതിരിക്കുക എന്നിവ കാരണം കര്‍ഷകര്‍ വലിയ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നത്' -ട്വിറ്ററിൽ കുറിച്ചു.

തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. കടുത്ത തണുപ്പിലും കൊവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ കർഷകർ ഇരിക്കുന്നുവെങ്കിൽ അത് കൃഷിക്കാരെന്ന ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്നും അദ്ദേഹം കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.