ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ ധനകാര്യമന്ത്രി പി.ചിദംബരത്തിെൻറ മകനും എ.െഎ.സി.സി അംഗവുമായ കാർത്തി ചിദംബര (45)ത്തെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. ഡൽഹി സി.ബി.ഐ കോടതിയിലാണ് കാർത്തിയെ ഹാജരാക്കുക. 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് തരണമെന്ന് കോടതിയോട് ആവശ്യപ്പെടാനാണ് സി.ബി.ഐ നീക്കം.
ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് കാര്‍ത്തി ചിദംബരത്തെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ഇന്നലെ സിബിഐ കോടതി ഉത്തരവിട്ടത്. െഎ.എൻ.എക്‌സ് മീഡിയാ കമ്പനിക്ക്വേണ്ടി വിദേശ നിക്ഷേപ ഇടപാടിൽ ഇടനിലക്കാരനായി കോഴ വാങ്ങിയെന്ന കേസിൽ പ്രതിയാക്കപ്പെട്ട കാർത്തി അന്വേഷണ ഏജൻസിയുമായി സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
വിദേശ നിക്ഷേപം സ്വീകരിക്കാനായി െഎ.എൻ.എക്‌സ് മീഡിയാ ടെലിവിഷൻ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിെൻറ (എഫ്.ഐ.പി.ബി) അനുമതിലഭ്യമാക്കിയതിലൂടെ ഡയറക്ടർ ബോർഡംഗങ്ങളിൽ നിന്ന് 3.5 കോടി രൂപാ കോഴവാങ്ങിയെന്നാണ് കേസ്.പിതാവ് പി.ചിദംബരം ധനമന്ത്രിയായിരുന്ന 2007-ല്‍ ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയാണ് മൗറീഷ്യസില്‍ നിന്നും മുന്നൂറു കോടിയുടെ നിക്ഷേപം തരപ്പെടുത്താൻ അനുമതി വാങ്ങിനൽകിയത്. കമ്പനി ഡയറക്ടർമാരായ പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരിൽ നിന്നാണ് കോഴ കൈപ്പറ്റിയത്. കേസിൽ കാർത്തിയുടെ ചാർേട്ടഡ് അക്കൗണ്ടൻറ് എസ്. ഭാസ്കരരാമൻ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വർഷം മെയ്മാസത്തിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും പ്രത്യേകം കേസ് രജിസ്ട്രർ ചെയ്യുന്നത്. കേസിൽ ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവർ ഒന്നുരണ്ടും പ്രതികളും കാർത്തി പി.ചിദംബരം മൂന്നാം പ്രതിയുമാണ്. (മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ പ്രതികളാണ് ദമ്പതികളായിരുന്ന ഇന്ദ്രാണിയും പീറ്ററും.) ആകെ ഏഴു പ്രതികളിൽ എഫ്.െഎ.പി.ബി ഉദ്യോഗസ്ഥരുംപെടും. നിലവിൽ കുറ്റാരോപിതനല്ലെങ്കിലും മകനായ കാർത്തിയുടെ സ്വാധീനത്തിൽ പെട്ടതായി എഫ്.െഎ.ആറിൽ പരോക്ഷ സൂചനയുള്ള പശ്ചാത്തലത്തിൽ ഭാവിയിൽ പി.ചിദംബരവും പ്രതിയാക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഡൽഹി സി.ബി.െഎ യൂണിറ്റ് ഇടപാടിലെ കോഴ അന്വേഷിക്കുേമ്പാൾഎൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തുന്നത്.
ഇരു ഏജൻസികളും സംയുക്തമായി ചിദംബരത്തിെൻറയും കാർത്തിയുടെയും വസതികളിലും ബിസിനസ് സ്ഥാപനങ്ങളിയും പരിശോധന നടത്തിയിരുന്നു. വിദേശ ബിസിസന് ബന്ധമുള്ള കാർത്തി രാജ്യംവിട്ടുപോകുന്നത് തടയാനായി സി.ബി.െഎ ലുക്കൗട്ട്നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈകോടതിയെ സമീപിച്ച കാർത്തിക്ക് സി.ബി.െഎയുടെ ശക്തമായ എതിർപ്പ് മറികടന്ന് വിദേശയാത്രക്ക് ഇക്കഴിഞ്ഞ പതിനാറാം തീയതി അനുമതി നേടിയിരുന്നു. തുടർന്ന് യാത്ര പോയ കാർത്തി തിരികെയെത്തിയപ്പോഴാണ് ധൃതിപ്പെട്ടുള്ള അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്. വിശദീകരണങ്ങൾ തേടി തുടർച്ചയായ നോട്ടീസുകൾക്ക് കൃത്യമായി മറുപടി നൽകാതെയും ചോദ്യം െചയ്യാനുള്ളനീക്കത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്ചെയ്യേണ്ടിവന്നതെന്നു സി.ബി.െഎ വിശദീകരണം നൽകുേമ്പാൾ കേന്ദ്ര സർക്കാരിെൻറ രാഷ്ട്രീയ ഗൂഡാലോചനയാണ് പുറത്തുവന്നതെന്നു കാർത്തിയും കോൺഗ്രസ് പാർട്ടിയും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.