ന്യൂഡൽഹി: ചൈനീസ് വിസ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തെ വിളിച്ചുവരുത്തി ഡൽഹി പ്രത്യേക കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ ഏപ്രിൽ അഞ്ചിന് ഹാജരാകാൻ കാർത്തി ചിദംബരത്തിന് നിർദേശം നൽകിയത്.
കാർത്തിയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്കര രാമനും ഏതാനും കമ്പനികളുടെ പ്രതിനിധികൾ ഉൾപ്പെടെ മറ്റ് ആറുപേരും ഹാജരാകണം.
പദം ദുഗർ, വികാസ് മഖാരിയ, മൻസൂർ സിദ്ദിഖി, ദുഗാർ ഹൗസിങ് ലിമിറ്റഡ്, അഡ്വാേന്റജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ്, തൽവാന്ദി സാബു പവർ ലിമിറ്റഡ് എന്നിവരാണ് ഹാജരാകേണ്ട മറ്റുള്ളവർ.
2011ൽ പിതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കേ 263 ചൈനീസ് പൗരൻമാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കേസിലുൾപ്പെട്ട കള്ളപ്പണത്തിെന്റ അളവ് തിട്ടപ്പെടുത്തിയിട്ടില്ലെന്നും സി.ബി.ഐ കേസിൽ പറയുന്ന 50 ലക്ഷം രൂപയുടെ കോഴ ഇപ്പോഴത്തെ കേസിെന്റ അടിസ്ഥാനമായി പരിഗണിക്കാനാവില്ലെന്നും ഇ.ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.