മഞ്ഞിടിച്ചില്‍; കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥനുള്‍പ്പെടെ ആറു മരണം

ശ്രീനഗര്‍: കശ്മീരില്‍ രണ്ടിടങ്ങളിലുണ്ടായ മഞ്ഞിടിച്ചിലില്‍ സൈനിക ഉദ്യോഗസ്ഥനുള്‍പ്പെടെ ആറു മരണം. ഗാന്‍ഡര്‍ബാല്‍, ബന്ദിപുര ജില്ലകളിലാണ് ഹിമപാതമുണ്ടായത്. ഗാന്‍ഡര്‍ബാലിലെ സോനാമാര്‍ഗിലുള്ള സൈനിക ക്യാമ്പിലാണ് ആദ്യ ദുരന്തം. ഇവിടെ മേജര്‍ അമിത് എന്ന സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു. മരിച്ച ഉദ്യോഗസ്ഥനെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ബന്ദിപുരയില്‍ നിയന്ത്രണരേഖക്കു സമീപമാണ് രണ്ടാമത്തെ ഹിമപാതമുണ്ടായത്. ഒരു കുടുംബത്തിലെ 19കാരിയുള്‍പ്പെടെ നാലുപേരാണ് മഞ്ഞുമലക്കിടയില്‍പെട്ട് മരിച്ചത്. ഹിമപാതത്തില്‍ ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. കുപ്വാര ജില്ലയില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ വീടു തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. തുടര്‍ന്ന്, അധികൃതര്‍ ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    
News Summary - Kashmir Avalanche: Army Officer Among Five Dead, Rescue Operations Underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.