ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടല ിൽ ഒരു പാക് ഭീകരനടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹൻജൻ പ്രദേശത്ത് ഭീകരവാദികൾ എത് തിയതായി രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാവിലെ സുരക്ഷസേന തെരച്ചിൽ നടത്തുന്നതിനിെടയാണ് വെടിവെപ്പുണ്ടായത്. സൈന്യം തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലെപ്പട്ടതെന്ന് ൈസനിക വക്താവ് അറിയിച്ചു.
തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദിെൻറ പ്രവർത്തകരും പുൽവാമ സ്വദേശികളുമായ മുസമ്മിൽ അഹ്മദ് ധർ, വസീം അക്രം വാനി, മുസമ്മിൽ നസീർ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമൻ പാകിസ്താനിയാണെന്നാണ് നിഗമനം. ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് തോക്കുകളും വെടിേക്കാപ്പുകളും കെണ്ടടുത്തു.
അതിനിടെ, ജമ്മുവിലെ പ്രധാന ബസ്സ്റ്റാൻഡിൽ സ്ഫോടനം. ആർക്കും പരിക്കില്ല. സമീപത്തെ പൊലീസ് സ്റ്റേഷൻ കെട്ടിടം ലക്ഷ്യമാക്കി എറിഞ്ഞ ഗ്രനേഡാണ് പൊട്ടിയതെന്ന് കരുതുന്നു. വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. ഒാടുന്ന വണ്ടിയിൽനിന്ന് സ്റ്റേഷനിലേക്ക് എറിഞ്ഞ സ്ഫോടകവസ്തു ബസ്സ്റ്റാൻഡിെൻറ പ്രധാനകവാടത്തിൽ പതിക്കുകയായിരുന്നു.
ഏഴുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജമ്മു ബസ്സ്റ്റാൻഡിൽ ഗ്രനേഡ് ആക്രമണം. മേയ് 24ന് തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ടു പൊലീസുകാർക്കും ഒരു നാട്ടുകാരനും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.