ശ്രീനഗർ: ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തുകളഞ്ഞിട്ട് 21 ദിവസം പിന്നിടുേമ്പ ാഴും താഴ്വരയിലെ ടെലഫോണുകൾക്ക് മിണ്ടാട്ടമില്ല. ഒൗദ്യോഗിക കണക്കുപ്രകാരം കശ്മീർ താഴ്വരയിൽ, ബി.എസ്.എൻ.എല്ലിന് മാത്രം 44000 ലാൻഡ്ലൈൻ കണക്ഷനും 21,500 ബ്രോഡ്ബാൻഡ് കണ ക്ഷനുകളുമുണ്ട്.
സർക്കാർ വക്താവിെൻറ കണക്കനുസരിച്ചാണെങ്കിൽ ജമ്മു-കശ്മീരിലും ലഡാക്കിലുമായി 96,000 ലാൻഡ്ലൈൻ കണക്ഷനുണ്ട്. ഇവയിൽ 76,000 എണ്ണവും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് അവകാശപ്പെെട്ടങ്കിലും അത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിൽ വക്താവിന് ഉത്തരംമുട്ടി.
സത്യത്തിൽ വാർത്തവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. ഇൻറർനെറ്റ് ഉപയോഗത്തിനായി ബ്രോഡ്ബാൻഡ് കണക്ഷനെപ്പറ്റി മിണ്ടിപ്പോകരുത് എന്ന മട്ടിലാണ് ഒൗദ്യോഗിക പ്രതികരണങ്ങളുടെ പൊതുസ്വഭാവം. ശ്രീനഗർ മേഖലയിൽ 32,000 ലാൻഡ് ഫോൺ കണക്ഷനുണ്ടെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. എന്നാൽ, അവയിൽ നാമമാത്ര എണ്ണംപോലും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാൽ, മൂന്നാഴ്ചയിൽ ഏറെയായി ബ്രോഡ്ബാൻഡ് വിലക്ക് അനിശ്ചിതമായി തുടരുന്നു. വ്യാപാരസ്ഥാപനങ്ങൾ, ചില മാധ്യമസ്ഥാപനങ്ങൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയുടെപോലും ഇൻറർനെറ്റ് കണക്ഷൻ റദ്ദാക്കിയ നടപടി തുടരുകയാണ്. അതിനിടെ, വിലക്കുകളിൽ ചില ഇളവുകൾ അനുവദിച്ചതാണ് ശനിയാഴ്ചത്തെ സവിേശഷത. ജുമുഅ നമസ്കാരത്തിന് വിശ്വാസികൾ എത്തുന്നത് കണക്കിലെടുത്ത് വെള്ളിയാഴ്ച കടുപ്പിച്ച നിയന്ത്രണങ്ങൾക്കാണ് ശനിയാഴ്ച ഇളവ് നൽകിയത്.
വിഘടനവാദികളുടെ നേതൃത്വത്തിൽ െഎക്യരാഷ്ട്രസഭയുടെ സേന നിരീക്ഷണസംഘം ഒാഫിസിലേക്ക് വെള്ളിയാഴ്ച പ്രകടനം നടത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം, സൈനികരെ നാടൊട്ടുക്കും വിന്യസിച്ചിട്ടുണ്ടെങ്കിലും സഞ്ചാര നിയന്ത്രണത്തിൽ ഇളവുണ്ട്. ബാരിക്കേഡുകളിൽ പലതും നീക്കി. റോഡുകളിൽ തടസ്സം സൃഷ്ടിച്ചിരുന്ന കമ്പിവേലികൾ ഒാരങ്ങളിലേക്ക് മാറ്റി. നഗരങ്ങളിലും താഴ്വരയിലും സമാനമാണ് സ്ഥിതി. സുരക്ഷ ഉദ്യോഗസ്ഥർ ആളുകളെ തടഞ്ഞുനിർത്തി ഇടക്കിടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.