ക​ശ്​​മീ​ർ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കൊ​ത്ത പ​രി​ഹാ​രം വേ​ണം –പാ​കി​സ്​​താ​ൻ

ന്യൂഡൽഹി: കശ്മീർ ജനതയുടെ അഭിലാഷങ്ങൾക്കൊത്ത വിധം ജമ്മു^കശ്മീർ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്താൻ. അഭിലാഷം അടിച്ചമർത്താൻ കഴിയുമെങ്കിലും ഇല്ലാതാക്കാൻ പറ്റില്ലെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിത് പറഞ്ഞു. പാകിസ്താൻ ദിനത്തോടനുബന്ധിച്ച് ഹൈകമീഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താ​െൻറ നയം. 

നല്ല അയൽപക്ക ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നത്.  എന്നാൽ, ബന്ധങ്ങൾ സമഭാവനയോടെയാകണം. എല്ലാ വിഷയങ്ങളും  നല്ല രീതിയിൽ പരിഹരിക്കാനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. കശ്മീരികളുടെ അഭിലാഷങ്ങൾക്കുകൂടി അനുസൃതമായിരിക്കണം അതെന്നാണ് താൽപര്യം. കശ്മീരികളുടെ പോരാട്ടം വിജയിക്കുമെന്നാണ് പ്രതീക്ഷ. താഴ്വരയിലെ ജനങ്ങളുടെ ആഗ്രഹത്തിനൊത്ത വിധമാണ് പാകിസ്താ​െൻറ നിലപാടെന്നും അബ്ദുൽ ബാസിത് പറഞ്ഞു.  

പാകിസ്താൻ പാക് അധീന കശ്മീർ വിടണം

പാക് അധീന കശ്മീരിലും ഗിൽഗിത് ബൽതിസ്താനിലും പാകിസ്താൻ നടത്തുന്ന അനധികൃത കൈയേറ്റമാണ് ഇന്ത്യയും പാകിസ്താനും  തമ്മിലെ ഏക തർക്ക വിഷയമെന്ന് ഇന്ത്യ. ഇൗ മേഖലകളിലെ അനധികൃത കൈയേറ്റം പാകിസ്താൻ ഒഴിയണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കശ്മീർ തർക്കത്തിന് കശ്മീരികളുടെ താൽപര്യമനുസരിച്ചുള്ള പരിഹാരം വേണമെന്ന പാക് ഹൈകമീഷണർ അബ്ദുൽ ബാസിതി​െൻറ പ്രസ്താവനക്ക് മറുപടിയായാണ് ഇന്ത്യയുടെ രൂക്ഷ പ്രതികരണം. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. 1994ൽ പാർലമ​െൻറിൽ എല്ലാ കക്ഷികളും അംഗീകരിച്ച പ്രമേയവും ഇതേ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

Tags:    
News Summary - kashmir issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.