ന്യൂഡൽഹി: സൈന്യത്തിനെതിരായ പ്രസ്താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ ജെ.എൻ.യു മുൻ വിദ്യാ ർഥി നേതാവ് ഷെഹ്ല റാശിദിന്റെ അറസ്റ്റ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച് ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന് കുമാര്‍ ജെയിന് ഷെഹ്ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വ േഷണവുമായി സഹകരിക്കണമെന്ന് ഷെഹ്ലയോട് കോടതി ആവശ്യപ്പെട്ടു.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവ ി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് സൈന്യം മനുഷ്യാവകാശലംഘനം നടത്തുന്നുെവന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഹ്ല ട്വീറ്റ് ചെയ്തത്. ഇതേതുടർന്ന് സുപ്രീംകോടതി അഭിഭാഷകൻ അലോക് ശ്രീവാസ്തവ നൽകിയ പരാതിയിൽ ഡൽഹി സൈബർ സെല്ല് ഷെഹ്ലക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു.
കശ്മീരിൽ സൈന്യം നടത്തിയ റെയ്ഡുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി രാജ്യത്ത് ശത്രുത പ്രചരിപ്പിച്ചുവെന്നാണ് പരാതി. 124 എ (രാജ്യദ്രോഹം), 153 എ (ഇരു വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍), 153 (കലാപത്തിന് പ്രേരണ നല്കുന്ന വിധത്തില്‍ പ്രകോപനമുണ്ടാക്കല്‍), 505 (വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍), 504 (സമാധാനം തകര്‍ക്കാന്‍ മനഃപൂര്‍വം പ്രകോപനമുണ്ടാക്കലും അധിക്ഷേപിക്കലും) എന്നീ വകുപ്പുകളാണ് ചുമത്തിയത്.
രാത്രിയിലും സൈനികര്‍ വീടുകള്‍ കയറി ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോവുകയാണ്. വീടുകള്‍ തകര്‍ക്കുന്നു. പൊലീസിന് ക്രമസമാധാന പാലനത്തില്‍ ഒരു പങ്കുമില്ല. സി.ആർ.പി.എഫ് അടക്കമുള്ള അർധ സൈനിക വിഭാഗങ്ങളാണ് എല്ലാം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഷെഹ്ല ട്വിറ്ററിൽ കുറിച്ചിരുന്നത്. ഷെഹ്ലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി സൈന്യം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.