ശ്രീനഗർ: ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു. ചദൂരയിലെ തഹസിൽദാർ ഓഫിസ് ഗുമസ്തനും ന്യൂനപക്ഷ സമുദായാംഗവുമായ രാഹുൽ ഭട്ടാണ് കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. ശൈഖ്പുരയിലെ കുടിയേറ്റ കോളനിവാസിയായ ഭട്ടിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
കശ്മീരിൽ എട്ട് മാസമായി കുടിയേറ്റ തൊഴിലാളികൾക്കും പ്രാദേശിക ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന സംഘടിത ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഇരയാണ് രാഹുൽ. രാഹുലിന്റെ കുടുംബത്തോട് അനുശോചനമറിയിച്ച മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, മേഖലയിൽ സംഘടിത ആക്രമണം തുടരുകയാണെന്നും ഭീതിതാവസ്ഥ അനിയന്ത്രിതമായി വളരുകയാണെന്നും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.