കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഗുലാം നബി ആസാദ്

ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് ഗുലാം നബി ആസാദ്. ഈ വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 370–ാം വകുപ്പിന്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.

വോട്ടിനായി താൻ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ പറയരുത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോൺഗ്രസ് തകർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പാർട്ടി പ്രഖ്യാപിക്കുമെന്നും ​ഗുലാം നബി ആസാദ് പറഞ്ഞു. 

Tags:    
News Summary - Kashmir's special status can't be restored Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.