ന്യൂഡൽഹി: രാജ്യത്തെ െഞട്ടിച്ച കത്വ, ഉന്നാവോ സംഭവങ്ങളിൽ ഡൽഹിയിൽ മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനകളും പ്രതിഷേധിച്ചു. വ്യാഴാഴ്ച പാർലമെൻറ് സ്ട്രീറ്റിലാണ് പ്രതികളായ സംഘ്പരിവാർ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടും കുറ്റുവാളികളെ സംരക്ഷിക്കുന്ന ബി.ജെ.പി സർക്കാറുകൾക്കെതിരെയും ശക്തമായ പ്രതിഷേധം നടന്നത്.
പിഞ്ചുകുട്ടികളെയടക്കം പീഡിപ്പിച്ചു കൊല്ലുന്ന കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാറുകള്‍ സംരക്ഷിക്കുകയാണ്. ആക്രമികളെ സംരക്ഷിച്ച് സ്ത്രീസുരക്ഷ അട്ടിമറിക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം തുടങ്ങി മുദ്രവാക്യം ഉയർത്തി നടത്തിയ പ്രതിഷേധം പാര്‍ലമെൻറ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുമ്പിൽ ബാരിക്കേഡുയര്‍ത്തി തടഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലര്‍ക്കുമെതിരെ ക്രൂരപീഡനങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയും കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഭീതിനിറഞ്ഞ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് മഹിള അസോസിയേഷന് ജനറല്‍ സെക്രട്ടറി മറിയം ദാവ്ലെ പറഞ്ഞു. സി.പി.ഐ നേതാവ് ആനി രാജ, ശബ്നം ഹാഷ്മി, കവിത കൃഷ്ണന്, സെഹ്ബ ഫറൂഖി, മൈമുന മൊല്ല തുടങ്ങിയവർ സംസാരിച്ചു.
മഹിള അസോസിയേഷന്, എ.ഐ.പി.ഡബ്ല്യു.എ, എൻ.എഫ്.ഐ.ഡബ്ല്യു, ജെ.എൻ.യു.എസ്.യു, എസ്.എഫ്.ഐ, എ.ഐ.എസ്.എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.