കേദാർനാഥ് പാതയിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചിദ്വാസയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം. ഉരുൾപൊട്ടലിൽ കല്ലും അവശിഷ്ടങ്ങളും വീണ് എട്ട് പേർക്ക് പരിക്കേറ്റു. തീർഥാടന കേന്ദ്രമായ കേദാർനാഥ് പാതയിലാണ് സംഭവം. ദുരന്തനിവാരണ സേന സംഘം എത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ ജില്ല പൊലീസിന് കൈമാറി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി. 'കേദാർനാഥ് റൂട്ടിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റത് വാർത്ത വളരെ സങ്കടകരമാണ്'. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും പരിക്കേറ്റവരെ പരിചരിക്കുമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ടെന്നും അപകടത്തിൽ പരിക്കേറ്റവർക്ക് ഉടനടി മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് പോകുകവെയാണ് അപകടം സംഭവിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 26 ലക്ഷത്തിലധികം തീർത്ഥാടകർ ചാർ ധാം യാത്രയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ഏഴ് ലക്ഷം ഭക്തരാണ് ചാർധാം സന്ദർശിച്ചത്. ഈ വർഷം ആദ്യം രാജസ്ഥാനിലെ ദൗസയിൽ ചാർ ധാം യാത്രയിൽ നിന്ന് തീർഥാടകരുമായി പോയ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റിരുന്നു. കേദാർനാഥിൽ നിന്ന് ബദരീനാഥിലേക്ക് മടങ്ങുകയായിരുന്നു തീർത്ഥാടകർ.

Tags:    
News Summary - Kedarnath Three Deaths in Landslides; Many people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.