നിരന്തരം ഭീകരാക്രമണങ്ങൾ; ജമ്മുവിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മുവിലെ ഭീകരാക്രമണങ്ങളുടെ എണ്ണം വർധിച്ചതോടെ മേഖലയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി 3,500 സൈനികരെയും 500 പാരാ കമാൻഡോകളെയും അധികമായി വിന്യസിച്ചതായാണ് റിപ്പോർട്ട്. നിബിഡ വനങ്ങളിൽ നിന്നടക്കം ഭീകരരെ തുരത്തുകയാണ് ലക്ഷ്യം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ജമ്മു മേഖലയിലെ രജൗരി, പൂഞ്ച്, റിയാസി, ദോഡ, കത്വ ജില്ലകളിൽ സൈന്യത്തിനും പ്രദേശവാസികൾക്കും നേരെ വലിയ രീതിയിലെ ആക്രമണങ്ങളാണ് ഉണ്ടായത്. ഭീകരർ വളരെ പരിശീലനം നേടിയവരാണെന്നും അത്യാധുനിക ആയുധങ്ങൾ കൈവശമുണ്ടെന്നുമാണ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാട്ടിലെ ഗുഹകൾ ഒളിത്താവളമാക്കിയ ഭീകരരെ നേരിടാൻ 3500 മുതൽ 4000 വരെ അധിക സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും നിരവധി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും 37 ദ്രുത പ്രതികരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് വിവരം.

വനം കേന്ദ്രീകരിച്ചുള്ള ദൗത്യത്തിനായി 500 ഓളം എലൈറ്റ് പാരാ കമാൻഡോകളെയാണ് നിയോഗിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ പ്രദേശവാസികളിൽ ഭയവും അനിശ്ചിതത്വവും ഉണ്ടാക്കിയിട്ടുണ്ട്.

Tags:    
News Summary - army to deploy additional soldiers and para commandos in Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.