ബംഗളൂരു: ഗോവധ നിരോധന-കന്നുകാലി സംരക്ഷണ (2020) ബിൽ കർണാടകയിലെ ഇരുസഭകളിലും ബി.ജെ.പി സർക്കാർ ഏകപക്ഷീയമായി പാസാക്കിയതിനു പിന്നാലെ മൃഗശാലകളിലെ മെനുവിൽനിന്ന് ബീഫ് നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് മൃഗശാല അധികൃതർ സർക്കാറിനെ സമീപിച്ചു.
കടുവ, സിംഹം തുടങ്ങിയവക്ക് പരമ്പരാഗതമായി ബീഫാണ് നൽകുന്നതെന്നും ഇത് തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കർണാടക മൃഗശാല അതോറിറ്റി മെംബർ സെക്രട്ടറിയും അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ബി.പി. രവി സർക്കാറിന് കത്തുനൽകിയത്.
പുതിയ നിയമം അനുസരിച്ച് 13 വയസ്സിനു മുകളിലുള്ള പോത്തുകളെ മാത്രമേ അറക്കാനാകുകയുള്ളൂ. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ബീഫ് നിരോധനം തന്നെ വരുമെന്ന ആശങ്കക്കിടെയാണ് ഇളവു തേടി അധികൃതർ സർക്കാറിന് അപേക്ഷ നൽകിയിരിക്കുന്നത്.നിയമത്തിൽ ഇളവ് നൽകണമെന്നും ഇക്കാര്യം മൃഗസംരക്ഷണ വകുപ്പുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ബി.പി. രവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.