മുംബൈ: രാജ്യത്തെ കലാലയങ്ങളെ നിരീക്ഷിക്കാനും വിദ്യാർഥികളുടെ വാട്സ്ആപ് ഗ്രൂപ്പു കളിൽ നുഴഞ്ഞുകയറാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മേ ാദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബറിൽ പുണെയി ൽ നടന്ന രാജ്യത്തെ ഡി.ജി.പിമാരുടെയും െഎ.ജിമാരുടെയും വാർഷിക യോഗത്തിലെ തീരുമാന പ്രക ാരമാണ് നിർദേശം.
രാജ്യത്തിെൻറ അഖണ്ഡതക്ക് ഭീഷണിയാകുന്ന പ്രവൃത്തികൾ കാമ്പസുകളിൽ നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണത്രെ ഇത്. ഇൗയിടെയുണ്ടായ ഭീകരവാദ ആക്രമണങ്ങൾക്കും ഗൂഢാലോചനകൾക്കും ഹൈദരാബാദുമായി ബന്ധമുണ്ടെന്നും അത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനും വാർഷിക യോഗത്തിൽ നിർദേശമുണ്ടായതായി യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറയുന്നു.
കാമ്പസുകളിൽ വൈകാരിക സാഹചര്യങ്ങൾ ഉടലെടുക്കാനുള്ള സാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് മുൻകരുതൽ സ്വീകരിക്കുകയാണ് ഇൗ നിർദേശത്തിനു പിന്നിലെന്ന് മഹാരാഷ്ട്രയിൽനിന്ന് യോഗത്തിൽ പെങ്കടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്ര നയങ്ങൾെക്കതിരെ കാമ്പസുകളിൽ പ്രതിഷേധം പിറവിയെടുക്കുന്ന സാഹചര്യത്തിലാണ് നിർദേശമെന്ന് വിലയിരുത്തപ്പെടുന്നു.
നിലവിൽ രാഷ്ട്രീയ-മത-സന്നദ്ധ സംഘടനകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പൊലീസ് സാന്നിധ്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ട്വിറ്ററുകളും അവക്കുള്ള മറുപടികളും കൃത്യമായി നിരീക്ഷിക്കാനും യോഗ തീരുമാന പ്രകാരം ഡി.ജി.പിമാർ അവരവരുടെ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദേശങ്ങളിൽ പറയുന്നു. നിർദേശപ്രകാരം ഒാരോ പൊലീസ് സ്റ്റേഷനും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു നൽകണം. അടുത്ത വാർഷികയോഗത്തിനു മുമ്പ് ഡി.ജി.പിമാർ അവരവരുടെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സമർപ്പിക്കണം.
അന്താരാഷ്ട്ര ഭീകരവാദവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലിംകളുടെ നിസ്സാര പങ്കുപോലും പരസ്യപ്പെടുത്താൻ 2018 ലെ ഡി.ജി.പിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.