ന്യൂഡൽഹി: എല്ലാറ്റിനെയും വിമർശിക്കുകയും എല്ലാവരെയും കടന്നാക്രമിക്കുകയുമൊക്കെ ചെയ്യുന്ന ബാബാം രാദേവ് ആ ആേക്രാശത്തിനുമുന്നിൽ ചൂളിപ്പോയി. ചാനൽ ചർച്ചക്കിടെ താൻ സംസാരിച്ചുകൊണ്ടിരിക്കുേമ്പാൾ എതിർത്ത് സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്, 'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുേമ്പാൾ നിങ്ങളുടെ ശബ്ദമുയരരുത്' എന്ന് കടുപ്പിച്ച് പറഞ്ഞ ഡോ. ജയേഷ് ലെലെയാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.
രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സെക്രട്ടറി ജനറൽ ഡോ. ജയേഷ് ലെലെ, ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെയാണ് രാംദേവിന്‍റെ വായടപ്പിച്ചത്. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചേപ്പാഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന് 'വായടപ്പൻ മറുപടി നൽകിയ' ലെലെയെ പ്രകീർത്തിച്ച് ട്വീറ്റുകൾ നിറഞ്ഞു.
കോവിഡ് 19 ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാംദേവ് നടത്തിയ വിവാദ പ്രസ്താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത് വിമർശിക്കുകയും ചെയ്തു. ഡോക്ടർമാരുടെ സംഘടന രാംദേവിന്‍റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, സംഘ്പരിവാർ സഹയാത്രികനായ രാംദേവിനെ കേന്ദ്ര സർക്കാറിന് തള്ളിപ്പറയേണ്ടിവന്നു. പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചത് അലോപ്പതി മരുന്നുകളാണെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ പ്രസ്താവന പിൻവലിച്ചതായി രാംദേവ് അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐ.എം.എയോട് 25 ചോദ്യങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം നടത്തിയ ടി.വി ചർച്ചയിലാണ് ഐ.എം.എ ഭാരവാഹിയുമായി രാംദേവ് കൊമ്പുകോർത്തത്. കടുത്ത രീതിയിൽതന്നെ എതിർ വാദങ്ങൾക്ക് മറുപടി പറഞ്ഞ െലലെ, തന്‍റെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ് ഇടപെട്ടപ്പോഴും രൂക്ഷമായിത്തന്നെ മറുപടി പറഞ്ഞു. പേടിച്ച് ചൂളിപ്പോയ രാംദേവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആൾദൈവത്തിന്‍റെ പരിവേഷമുള്ള രാംദേവിനോട് ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കുന്നതിനിടെ വാർത്താ അവതാരക 'പതുക്കെ' എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.
നിലവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനത്ത് ഓണററി സെക്രട്ടറി ജനറലാണ് ഡോ. ജേയഷ് ലെലെ. മലാഡ് വെസ്റ്റിെല ക്ലിനിക്കിൽ ജനറൽ ഫിസിഷ്യനാണ്. ഐ.എം.എ ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ നാഷനൽ സെക്രട്ടറിയാണ് ഡോ. െലലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.