ന്യൂഡൽഹി: കൊറോണ ബാധിത പ്രദേശമായ ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യയിലെത്തുന്നവരെ പ്രത്യേക സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും. ഇവരെ താമസിപ്പിക്കാനായി ഹരിയാനയിലെ മാനേസറിൽ സൈന്യം പ്രത്യേക കേന്ദ്രം ഒരുക്കി. ചൈനയിലെ ഇന്ത്യൻ പ ൗരൻമാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം പുറപ്പെട്ടിട്ടുണ്ട്.
എയർപോർട്ടിലെത്തുന്നവരെ എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും സൈനിക മെഡിക്കൽ സർവീസും ചേർന്ന് പരിശോധിക്കും. ഇതിന് ശേഷം ഇവരെ മൂന്ന് വിഭാഗമാക്കി തിരിക്കും. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ബി.എച്ച്.ഡി.സി ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റും.
രോഗികളുമായി ബന്ധപ്പെട്ടവരെയാണ് രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുക. അവരെ മാനേസറിലെ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കും. കൊറോണ ബാധിച്ചവരുമായി ബന്ധപ്പെടാത്ത മൂന്നാമത്തെ വിഭാഗത്തെയും സൈന്യത്തിെൻറ പ്രത്യേക കേന്ദ്രത്തിലേക്കാവും അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.