നോട്ട് നിരോധനം മൂന്നു ദിവസത്തിനകം തിരുത്തണമെന്ന് മമത, കെജ്രിവാള്‍
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധാഗ്നി. നോട്ട് നിരോധനം മൂന്നു ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും പൊറുതിമുട്ടിയ ജനം തെരുവിലിറങ്ങുമെന്നും ഡല്‍ഹിയില്‍ സംഘടിപ്പിച്ച സംയുക്ത റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
കച്ചവടമില്ലാതെ തിരക്കൊഴിഞ്ഞ ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റില്‍ നടന്ന റാലിക്ക് പിന്നാലെ, മമതയും കെജ്രിവാളും തങ്ങളുടെ എം.പിമാര്‍ക്കൊപ്പം പാര്‍ലമെന്‍റ് സ്ട്രീറ്റിലെ റിസര്‍വ് ബാങ്കിന്‍െറ ഡല്‍ഹി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി. റിസര്‍വ് ബാങ്കിന് മുന്നില്‍ പണം മാറാന്‍ വരിനിന്നവരോടൊപ്പം നിന്നു. ഇതിനിടെ ഓടിയത്തെിയ പൊലീസുകാര്‍ ഇരു മുഖ്യമന്ത്രിമാര്‍ക്കും കസേരകള്‍ നല്‍കി.
1975ലെ അടിയന്തരാവസ്ഥയെക്കാള്‍ മോശം അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മമത പറഞ്ഞു. കള്ളപ്പണവേട്ടയുടെ പേരില്‍ ഏകാധിപത്യം അനുവദിക്കില്ല. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ജയിലില്‍ അടയ്ക്കുകയോ വെടിവെക്കുകയോ ചെയ്യാമെന്നും മമത പറഞ്ഞു. ദിനംപ്രതി പ്രതിസന്ധി വഷളാവുകയാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.