ന്യൂഡൽഹി: ആശ്വാസ ഇളവുകൾ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹരജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കോടതിയുടെ വിമർശനം. ഹരജിയെ എതിർത്ത ഇ.ഡി നിലപാട് ഡൽഹി കോടതി തള്ളി. കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അദ്ദേഹത്തിന്റെ നിലവിലെ ഹരജിയിൽ ഇടപെടാൻ നിങ്ങൾക്കെന്താണ് കാര്യമെന്നും കോടതി ഇ.ഡിയോട് ചോദിച്ചു. മദ്യനയ അഴിമതിക്കേസിൽ കെജ്രിവാൾ നൽകിയ ജാമ്യഹരജി കോടതി ജൂൺ 19ന് പരിഗണിക്കും.
കെജ്രിവാളിന്റെ ചികിത്സക്കായി രൂപവത്കരിച്ച മെഡിക്കൽ ബോർഡിന്റെ വിഡിയോ കോൺഫറൻസിൽ ഭാര്യ സുനിതക്കുകൂടി പങ്കെടുക്കാൻ അനുവാദം നൽകണമെന്ന അപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചു. അപേക്ഷയിൽ ശനിയാഴ്ച തീരുമാനമറിയിക്കും. എയിംസിലെ വൈദ്യസംഘത്തിന് നിലവിലെ തന്റെ ആരോഗ്യവിവരങ്ങൾ കൈമാറാൻ അനുവദിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.