ന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വ്യാപക കലാപം അഴിച്ചുവിട്ട വടക്കു കിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങളിൽ മുഖ്യമന്ത ്രി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒപ്പമുണ്ടായിരുന്നു.
കലാപം അരങ്ങേറി യ പ്രദേശങ്ങളിലെ ജനങ്ങളുമായി ഇരുവരും സംസാരിച്ചു. ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഡൽഹി ഹൈകോടതി ഇന്ന് നിർദേശിച്ചിരുന്നു.
Delhi CM Arvind Kejriwal and Deputy CM Manish Sisodia are visiting sensitive areas in #NortheastDelhi and interacting with the local residents there, to take stock of the situation of the area. pic.twitter.com/khsoWN9pLh
— ANI (@ANI) February 26, 2020
കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. വടക്കു കിഴക്കൻ ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണറുമായി അദ്ദേഹം ചർച്ചനടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.