നിയമസഭാ കയ്യാങ്കളി കേസ്: രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും. എം.എ.വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

മുൻ എം.എൽ.എ ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുന്നത്.

2015ൽ അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ. പി. ജയരാജൻ , കെ.ടി. ജലീൽ എന്നിവർ കോടതിയെ സമീപിച്ചിരുന്നു.

Tags:    
News Summary - Kerala Assembly Ruckus Case: Two former congress MLAs will be charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.