മനുഷ്യത്വമാണ്​ വലുത്​; രോഗികളെ കടത്തി വിടണം -സിദ്ധരാമയ്യ

ബാംഗ്ലൂർ: മനുഷ്യത്വമാണ്​ വലുതെന്നും കാസർകോട്​-മംഗലാപുരം പാതയിൽ അത്യാവശ്യ യാത്രികരെ കടത്തിവിടണമെന്നും കർണ ാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ​െ​കാറോണക്കെതിരായ നമ്മുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തികൾക്കും അതീതമാണെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.

അതേ സമയം കർണാടക അതിർത്തികൾ അടച്ചിടണമെന്നും മലയാളികളെ കടത്തിവിടരുതെന്നും സിദ്ധരാമയ്യ പറഞ്ഞതായി ചില കേന്ദ്രങ്ങൾ വ്യാജപ്രചരണം അഴിച്ചുവിടുന്നതായി ആരോപണമുണ്ട്​. കോൺഗ്രസ്​ നേതാക്കളായ കെ.സി. വേണുഗോപാൽ, ടി. സിദ്ധീഖ്​ തുടങ്ങിയവർ സിദ്ധരാമയ്യക്കെതിരായ വ്യാജ വാർത്തക്കെതിരെ രംഗത്തെത്തി.

Tags:    
News Summary - kerala karnatak sidharamaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.