യു.ഡി.എഫ് എം.പിമാരെ ഡൽഹി പൊലീസ് മർദിച്ചു; ഹൈബി ഈഡ​ന്റെ മുഖത്തടിച്ചു, രമ്യ ഹരിദാസിന് നേരെ കൈയേറ്റം, പ്രതാപനെ പിടിച്ചു തള്ളി

ന്യൂഡൽഹി: കെ റെയിൽ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ച കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്ക് നേരെ ഡൽഹി പൊലീസി​െൻറ ആക്രമണം. എം.പിമാരായ ഹൈബി ഈഡ​ന്റെ മുഖത്തടിക്കുകയും ടി.എൻ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു.

എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല. ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരെയും കൈയേറ്റം നടന്നു. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈപിടിച്ചു വലിച്ചു. ഇവരുടെ ബാഗ് തെറിച്ചുപോയി. 

Full View


പാർലമെന്റിന് സമീംപം വിജയ്ചൗക്കിൽ മാധ്യമങ്ങ​ളെ കണ്ടശേഷം പാർലമെന്റിലേക്ക് നടന്നു പോകവേ പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് വെച്ചാണ് തടഞ്ഞത്. കൈയിൽ പ്ലക്കാർഡുകളുമായി പോവുകയായിരുന്ന എം.പിമാരെ പൊലീസുകാർ കായികമായി നേരിട്ടു. തങ്ങൾ എം.പിമാരാണെന്നും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും അറിയിച്ചെങ്കിലും പൊലീസ് അക്രമം അവസാനിപ്പിച്ചില്ല.

ഡൽഹി പൊലീസ് കൈയ്യേറ്റം നടത്തിയ സംഭവത്തിൽ ലോകസഭയുടെ നടുത്തളത്തിൽ ഇറങ്ങി യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. വനിതാ എം.പിയെ ആക്രമിച്ചത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് എം.പിമാർ രേഖാമൂലം പരാതി നൽകി. ചോദ്യോത്തരവേളക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകിയിട്ടുണ്ട്.


പൊലീസ് നടപടി ജനാധിപത്യലംഘനമെന്ന് യു.ഡി.എഫ് എം.പിമാർ ആരോപിച്ചു. കേരളത്തിൽ നടക്കുന്ന നാടകത്തിന്‍റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നാണെന്നും മുരളീധരൻ പറഞ്ഞു.

പൊലീസിന്‍റെ നടപടി തോന്നിവാസമാണ്. അക്രമങ്ങൾ നടത്താതെ സമാധാനപരമായാണ് യു.ഡി.എഫ് എം.പിമാർ മാർച്ച് നടത്തിയത്. രമ്യ ഹരിദാസ് എം.പിയെ പൊലീസ് പിടിച്ചുവലിച്ചെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡൽഹി പൊലീസിന്‍റേത് പച്ചയായ ഗുണ്ടായിസമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കൈയ്യേറ്റം ചെയ്തതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

എം.പിമാരെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ശേഷം വിഷയം എടുക്കാമെന്ന് സ്പപീക്കർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, കേരളത്തിൽ ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, കെ. റെയിലിന് അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കുകയാണ് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ 11ന് പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സിൽവർ ലൈനിനെതിരായ എം.പിമാരുടെ ഏറ്റുമുട്ടൽ പാർലമെന്റിൽ ബുധനാഴ്ചയും ആവർത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര.

സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, റെയിൽവേ ഉന്നയിച്ച നിരവധി വിഷയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകാനുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് അപൂർണമാണെന്നും എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് രേഖാമൂലമുള്ള വിശദീകരണങ്ങൾ കൂടിക്കാഴ്ചകൾക്കൊപ്പം നൽകാനാണ് നീക്കം. 

അ​ന്വേഷിക്കുമെന്ന്​ സ്പീക്കർ

എം.​പി​മാ​രെ പൊലീസ് മ​ർ​ദിച്ച സംഭവം ​കോ​ൺ​ഗ്ര​സ്​ ചീ​ഫ്​ വി​പ്പ്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ആ​ർ.​എ​സ്.​പി നേ​താ​വ്​ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​നും ലോ​ക്സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​ കൊ​ണ്ടു​വന്നു.

ത​ങ്ങ​ൾ എം.​പി​മാ​രാ​ണ്​ എ​ന്ന​റി​യു​ന്ന പൊ​ലീ​സാ​​ണ് ഇത്​ ചെ​യ്ത​തെ​ന്നും പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത്​ ക​ട​ന്നാ​യിരുന്നു ആ​ക്ര​മണമെന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. വി​ഷ​യം എം.​പി അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന്‍റേ​താ​ണ്.

പാ​ർ​ല​മെ​ന്‍റി​ൽ എം.​പി​മാ​ർ വ​രു​മ്പോ​ൾ ത​ട​യാ​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന്​ എ​ന്ത്​ അ​ധി​കാ​ര​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ചോ​ദി​ച്ചു.

രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സ്പീ​ക്ക​ർ ഓം ​ബി​ർ​ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്​​ഥ​രെ ചേംബറിൽ വിളിച്ച് വി​ഷ​യം അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​റു​പ​ടി ന​ൽ​കി.

അ​തേ സ​മ​യം ത​ങ്ങ​ൾ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എം.​പി​മാ​രാ​ണെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ ബാ​രി​ക്കേ​ഡ്​ മാ​റ്റി പോ​കാ​ൻ അ​നു​വ​ദി​ച്ചെ​ന്നു​മാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Kerala MPs beaten by Delhi police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.