ന്യൂഡൽഹി: ത്രിപുരയിൽ മുഖമടിച്ചു വീണതോടെ സി.പി.എമ്മും ഇടതുപക്ഷവും അധികാരത്തിലുള്ളത് കേരളത്തിൽ മാത്രമായി. മൂന്നു പതിറ്റാണ്ടിലേറെ അധികാരത്തിലിരുന്ന പശ്ചിമ ബംഗാളിൽ തുടർച്ചയായ രണ്ടു വട്ടം തൃണമൂൽ കോൺഗ്രസ് ജയിച്ചതോടെ, പാർട്ടി അങ്ങേയറ്റം ദുർബലമാണ്. ജനകീയ മുഖമുള്ള മണിക് സർക്കാർ മുന്നിൽനിന്നു നയിച്ച ത്രിപുരയിൽ കാൽ നൂറ്റാണ്ടിനുശേഷം സി.പി.എമ്മിനു ഭരണം നഷ്ടപ്പെട്ടു. മുന്നണികളെ മാറിമാറി പ്രതിഷ്ഠിക്കുന്ന ചരിത്രമുള്ള കേരളമാണ് ഇനി ഏക ചെന്തുരുത്ത്.
പശ്ചിമ ബംഗാളിലെന്നപോലെ, തിരിച്ചുവരവിനെക്കുറിച്ച് വലിയ സംശയങ്ങൾ ബാക്കിനിർത്തുന്നതാണ് സി.പി.എമ്മിെൻറ ത്രിപുരയിലെ പരാജയം. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിെൻറ അണികളെ സമ്പൂർണമായിത്തന്നെ കാവിപാളയത്തിൽ എത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. മതനിരേപക്ഷ കേഡർ പാർട്ടിയെന്ന് അഭിമാനിക്കുേമ്പാൾതന്നെ, സി.പി.എമ്മിൽനിന്നു ബി.ജെ.പിയിലേക്ക് വോട്ട് ഒഴുകി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുപോലും കിട്ടാതെ ഒന്നര ശതമാനം വോട്ടു മാത്രമായി നിന്ന ബി.ജെ.പിയാണ് ഇക്കുറി 60 അംഗ നിയമസഭയിൽ 43 സീറ്റ് കൈയടക്കിയത്.
കോൺഗ്രസിന് നഷ്ടം 10 സീറ്റാണെങ്കിൽ ഇടതിന് നഷ്ടം 33 സീറ്റാണ്. ത്രിപുരയിലെ ജയത്തോടെ സി.പി.എമ്മിെൻറ ദേശീയ പ്രാധാന്യത്തിന് വൻതിരിച്ചടി നൽകാൻ കഴിഞ്ഞുവെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. മൂന്നു സംസ്ഥാനങ്ങളിൽ അധികാരവും സ്വാധീനവും മിക്കവാറും ഉറപ്പിച്ചു നിർത്തിയിരുന്ന സി.പി.എം, ചരിത്രത്തിലെതന്നെ ഏറ്റവും ദുർബലമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സഖ്യകക്ഷി സംവിധാനമുള്ളതുകൊണ്ട് അധികാരം കിട്ടിയ കേരളത്തിൽ, നിയമസഭയിലെ 140ൽ 91 സീറ്റാണ് നേടിയത്. പശ്ചിമ ബംഗാളിലെ 294ൽ 26 സീറ്റ്. ത്രിപുരയിൽ തെരഞ്ഞെടുപ്പു നടന്ന 59ൽ 16 സീറ്റ്. ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ, തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര നിയമസഭകളിൽ ഒാരോ സീറ്റു വീതം. ലോക്സഭയിൽ ഒമ്പതു സീറ്റ്, രാജ്യസഭയിൽ ഏഴ്. പാർട്ടി പിന്തുണയിൽ ജയിച്ച സ്വതന്ത്രരുടെ കൂടി പിൻബലത്തിലാണ് സി.പി.എം ദേശീയ പാർട്ടി പദവി നിലനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.