ന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിനായി കേരളം ഒരുക്കുന്ന ടാബ്ലോയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. 'കൊയര്‍ ഓഫ് കേരള' എന്ന വിഷയം ദൃശ്യവത്കരിച്ചാണ് ഈ വര്‍ഷം കേരളം പരേഡില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള 12 കലാകാരന്മാര് േഫ്ലാട്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദൃശ്യചാരുതയൊരുക്കും.
സർക്കാറിെൻറ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിെൻറ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം േഫ്ലാട്ട് ഒരുക്കുന്നത്. ഡല്‍ഹി കേൻറാൺമെൻറിലെ രാഷ്്ട്രീയ രംഗശാല ക്യാമ്പിലാണ് ഇതിെൻറ നിർമാണം നടക്കുന്നത്. പ്രമുഖ ടാബ്ലോ ഡിസൈനര്‍ ബാപ്പാദിത്യ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് േഫ്ലാട്ട് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.