സിക്ക ഭീതി: കേരളത്തിൽനിന്നുള്ള യാത്രികർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്, ജാഗ്രതയിൽ കർണാടക

ബംഗളൂരു/ചെന്നൈ: കേരളത്തിൽ സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകയും ജാഗ്രതയിൽ. അതിർത്തികളിൽ കേരളത്തിൽനിന്നുള്ള യാത്രികർക്ക് തമിഴ്നാട് പരിശോധന ശക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വാളയാർ, മീനാക്ഷിപുരം അടക്കം ചെക്ക് പോസ്റ്റുകളിലും 14 സ്ഥലങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കിയത്.

പ്രതിരോധ പദ്ധതികൾ ആവിഷ്കരിക്കാൻ എല്ലാ ജില്ലകളോടും കർണാടക ആരോഗ്യവകുപ്പ് നിർദേശിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും കർണാടക സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചാമരാജനഗർ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരം പാറശ്ശാല സ്വദേശിനിയായ ഗർഭിണിക്കാണ് കേരളത്തിൽ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെയാണ് 14 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവർത്തകരിലാണ് ഭൂരിഭാഗവും വൈറസ് ബാധ കണ്ടെത്തിയത്.

Tags:    
News Summary - Zika virus spread in Kerala, Tamil Nadu and Karnataka intensified checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.