കെ.ജി.എഫിലെ ഗാനം ഉപയോഗിച്ചതിന് കേസ്; രാഹുൽ ഗാന്ധിക്ക് ഇടക്കാല ആശ്വാസം

ബംഗളൂരു: കെ.ജി.എഫിലെ ഗാനം ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതുമായ ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ജയ്റാം രമേശ്, സുപ്രിയ ശ്രീനാഥ് എന്നിവർക്കും ഇടക്കാല ആശ്വാസം. എം.ആർ.ടി മ്യൂസിക്കാണ് ഇതുസംബന്ധിച്ച കേസ് നൽകിയത്. കേസിൽ വാദം കേൾക്കുന്നത് വരെ അന്വേഷണം കർണാടക ഹൈകോടതി സ്റ്റേ ചെയ്തു.

ജസ്റ്റിസ് സുനിൽ ദത്ത് യാദവ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ എ.എസ് പൊന്നണ്ണ ഹാജരായി. കോടതി നിർദേശപ്രകാരം കോൺഗ്രസിന്റെ സമൂഹമാധ്യമങ്ങളിൽ നിന്നും ദൃശ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

എം.ആർ.ടി മ്യൂസിക് ഇതുസംബന്ധിച്ച് സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ കോൺ​ഗ്രസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ വിചാരണ കോടതി നിർദേശം നൽകിയെങ്കിലും ഹൈകോടതി വിലക്ക് നീക്കി. ഇതുസംബന്ധിച്ച് കേസെടുക്കാൻ യശ്വന്ത്പുര പൊലീസിന് അധികാരമില്ലെന്നും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചു.

Tags:    
News Summary - KGF Song Copyright Infringement : Karnataka High Court Stays FIR Against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.