ചെന്നൈ: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് സർക്കാറിനെയും സംസ്ഥാനത്തെ രാ ഷ്ട്രീയ നേതാക്കളെയും പൊതുജനത്തെയും അവഹേളിക്കുന്നവിധം ട്വീറ്റ് ചെയ്ത പുതുച്ചേരി ലഫ്.ഗവർണർ കിരൺബേദി ഖേദം പ്രകടിപ്പിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ് വ്യാഴാഴ്ച പാർലമെൻറിൽ അറിയിച്ചു. ഡി.എം.കെ പ്രസിഡൻറ് എം.കെ.സ്റ്റാലിനും വിവിധ കക്ഷി നേതാക്കളും കിരൺബേദിക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.
തമിഴ്നാട് നിയമസഭയിലും ഭരണ-പ്രതിപക്ഷഭേദമെന്യേ പാർട്ടി പ്രതിനിധികൾ അപലപിച്ചെങ്കിലും സാേങ്കതിക കാരണങ്ങളാൽ നിയമസഭരേഖകളിൽനിന്ന് ഒഴിവാക്കി. പുതുച്ചേരിയിൽ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ലഫ്.ഗവർണറുടെ ഒാഫിസിന് മുന്നിൽ പ്രതിഷേധ പരിപാടിയും അരങ്ങേറി.
കിരൺബേദി പ്രശ്നം ടി.ആർ. ബാലുവാണ് ലോക്സഭയിലുന്നയിച്ചത്. തമിഴ് മക്കളെ അപമാനിച്ച കിരൺബേദി മാപ്പ് പറയണമെന്നും അവരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും തമിഴ്നാട്ടിൽനിന്നുള്ള പാർലമെൻറ് അംഗങ്ങൾ ആവശ്യെപ്പട്ടു. പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് കിരൺബേദി ഖേദം പ്രകടിപ്പിച്ച വിവരം രാജ്നാഥ്സിങ് സഭയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.