ന്യൂഡൽഹി: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. നിരവധി ആളുകൾ ഇത്തരം വാർത് തകൾ ഷെയർ ചെയ്ത് കുടുങ്ങാറുമുണ്ട്. ഈ വാട്സ് ആപ് യൂനിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ ഇരയായിരിക്കുകയാണ് പുത ുച്ചേരി ലഫ്റ്റനൻറ് ഗവർണറും മുൻ ഐ.പി.എസ് ഓഫീസറുമായ കിരൺ ബേദി.
— Kiran Bedi (@thekiranbedi) January 4, 2020
കിരൺ ബേദി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങൾക്ക് കാരണം. സൂര്യൻ ഓം മന്ത്രിക്കുന്ന വീഡിയോയാണ് കിരൺ ബേദി പങ്കുവെച്ചത്. വീഡിയോ നാസ എടുത്തതാണെന്നും അവർ ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഷെയർ ചെയ്ത് മിനിട്ടുകൾക്കം തന്നെ എഡിറ്റ് ചെയ്യപ്പെട്ട വ്യാജ വീഡിയോയാണ് അതെന്ന് വ്യക്തമായി. ഇതോടെ ട്വിറ്ററിൽ ട്രോൾ മഴയാണ് കിരൺ ബേദിക്ക് നേരിടേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.