ന്യൂഡൽഹി: ശുചിത്വ ഗ്രാമമാണെന്ന സർട്ടിഫിക്കറ്റില്ലാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന ഉത്തരവ് പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ പിൻവലിച്ചു. ശുചിത്വ ഗ്രാമമാണെന്നും തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടക്കുന്നില്ലെന്നുമുള്ള സർട്ടിഫിക്കറ്റ് കൊണ്ടു വരുന്നവർക്ക് മാത്രമേ അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭിക്കൂവെന്നായിരുന്നു ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദിയുടെ ഉത്തരവ്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പ് മൂലം ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഏകാധിപതിയുെട ഉത്തരവാണിെതന്ന് കോൺഗ്രസ് ആരോപിച്ചു.
ഗ്രാമങ്ങളിലെ രാഷ്്ട്രീയനേതാക്കൾ സർക്കാറിൽ നിന്ന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതിനായി ബഹളം കൂട്ടാറുണ്ടെങ്കിലും സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴിലുള്ള ശുചീകരണ പ്രക്രിയക്ക് അതേ ഉത്സാഹം കാണിക്കാറില്ലെന്ന് കിരൺ ബേദി പറഞ്ഞു.
ആശുപത്രികളിലേക്ക് യന്ത്രങ്ങൾ, സൗജന്യ അരി, വാർധക്യ കാല പെൻഷൻ, വിധവാ പെൻഷൻ എന്നിവ വേണം. എല്ലാവർക്കും എല്ലാം ആവശ്യമുണ്ട്. എന്നാൽ ആർക്കും സ്വന്തം ഗ്രാമം ശുചിയായി സൂക്ഷിക്കാൻ പറ്റില്ല. അതാണ് ഇവിെട നടക്കുന്നതെന്നും ബേദി പറഞ്ഞു.
ഇതൊക്കെ വേണമെങ്കിൽ ഗ്രാമം ശുചിയാക്കണം. ഒരു മാസെത്ത സമയം അതിനായി അദനുവദിക്കുന്നുവെന്നുമായിരുന്നു ബേദിയുെട ഉത്തരവ്. മെയ് 31 ന് മുമ്പ് ഗ്രാമങ്ങളെ ശുചിയാക്കിയ ശേഷം മാത്രം അരിയും മറ്റു സൗകര്യങ്ങളും അനുവദിച്ചാൽ മതിയെന്ന് കാട്ടി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് നോട്ടീസ് നൽകാൻ മുഖ്യമന്ത്രിക്ക് കത്തും നൽകി. എന്നാൽ മുഖ്യമന്ത്രി വി. നാരായണ സ്വാമിയിൽ നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധത്തിന് ഇൗ നടപടി ഇടവെച്ചു.
മോദിയാണോ കിരൺ ബേദിയോട് ഇങ്ങനെ ഉത്തരവിടാൻ പറഞ്ഞതെന്ന് കോൺഗ്രസ് ചോദിച്ചു. സാധാരണക്കാർ പട്ടിണിെകാണ്ട് മരിച്ചാലും അരിെകാടുക്കില്ലെന്നത് എവിടുെത്ത ന്യായമാണെന്നും കോൺഗ്രസ് ചോദിച്ചു.
പ്രതിഷേധം ശക്തമായതോടെ ഉത്തരവ് കിരൺ ബേദി പിൻവലിക്കുകയായിരുന്നു. ഉത്തരവ് തെറ്റിദ്ധരിക്കപ്പെടുകയാണ്. പുതുച്ചേരിയിലെ ഗ്രാമങ്ങൾ ശുചിയായി സൂക്ഷിക്കാൻ ജൂൺ 31 വരെ കൂടുതൽ സമയം ജനങ്ങൾക്ക് നൽകുകയാണെന്നും മുൻ ഉത്തരവ് പിൻവലിക്കുകയാണെന്നും േബദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.