ന്യൂഡൽഹി: സുപ്രീംകോടതിയിൽ അറ്റോണി ജനറലായി കെ.കെ. വേണുഗോപാൽ ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ മുകുൾ രോഹതഗിയുടെ സാന്നിധ്യത്തിലാണ് മധ്യവേനലവധി കഴിഞ്ഞ് തുറന്ന സുപ്രീംകോടതിയിൽ അദ്ദേഹം ചുമതലയേറ്റത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ഇൗ പദവിയിലെത്തുന്നത്. അഡീഷനൽ സോളിസിറ്റർ ജനറലിെൻറ പദവി വേണുഗോപാൽ ഇതിനുമുമ്പ് വഹിച്ചിട്ടുണ്ട്.
മൂന്നുവർഷത്തെ നിയമനകാലാവധി പൂർത്തിയാക്കിയ രോഹതഗി തുടരാൻ താൽപര്യമില്ലെന്ന് കേന്ദ്ര സർക്കാറിനെ അറിയിച്ചതിനെതുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശിയായ വേണുഗോപാലിനെ മോദിസർക്കാർ പുതിയ അറ്റോണി ജനറലായി നിയമിച്ചത്. ബി.ജെ.പിക്ക് അഭിമതരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകരിലൊരാളായ വേണുഗോപാൽ, ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനിക്ക് വേണ്ടി ഹാജരായിരുന്നു. 2015ൽ മോദിസർക്കാർ പത്മവിഭൂഷൺ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.